Join Whatsapp Group. Join now!

താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും

അര നൂറ്റാണ്ടിലേറെ കാലം സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്കും പ്രസ്ഥാനത്തിനും ആര്‍ജവ നേതൃത്വം Kerala, News, Kasargod, Mogral Puthoor.
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 12.02.2018) അര നൂറ്റാണ്ടിലേറെ കാലം സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്കും പ്രസ്ഥാനത്തിനും ആര്‍ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് എസ് വൈ എസ്, എസ്, എസ് എഫ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഫെബ്രുവരി 13,14 തീയതികളില്‍ മൊഗ്രാല്‍ പുത്തൂര്‍ ബി എസ് മുഹമ്മദ് നഗറില്‍ നടക്കും.

13ന് രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ കരീം കടവത്ത് പതാക ഉയര്‍ത്തും. വൈകിട്ട് അഞ്ചു മണിക്ക് മര്‍ക്കസ് മൈമന്‍ ബുര്‍ദ സംഘത്തിന്റെ ഇശല്‍ വിരുന്ന് നടക്കും. ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം സമസ്ത കേന്ദ്ര അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് പയ്യക്കി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ് മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സീതി കോയ തങ്ങള്‍, ത്വാഹ മഹ് ളരി, സുലൈമാന്‍ കരിവെള്ളൂര്‍, എ കെ കമ്പാര്‍, റഫീഖ് കുന്നില്‍, ഔഫ് ഹാജി കോട്ടക്കുന്ന്, മുഹമ്മദ് ഹാജി മടം, ഔഫ് ദേശാങ്കുളം തുടങ്ങിയവര്‍ പ്രസംഗിക്കും. ജനറല്‍ കണ്‍വീനര്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം സ്വാഗതവും തസ്ലീം കുന്നില്‍ നന്ദിയും പറയും.

14ന് വൈകിട്ട് അഞ്ചു മണിക്ക് മൗലിദ് മജ്ലിസും മഹ് ളറതുല്‍ ബദ്‌രിയയും നടക്കും. എന്‍ എം ഉസ്മാന്‍ മുസ് ലിയാര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കും. ഏഴു മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ് ദുല്‍ ഖാദര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ് ദുര്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി മുഖ്യാതിഥിയായിരിക്കും.

സയ്യിദ് യാസീന്‍ അല്‍ഹൈദ്രോസി കല്ലക്കട്ട, ഖാജ മുഹ് യിദ്ദീന്‍ സഖാഫി, പി എസ് അബ്ദുസത്താര്‍ സഖാഫി പുത്തൂര്‍, ഹമീദ് ഹാജി കടബ, ഹസൈനാര്‍ ചൗക്കി, അബ്ദുല്ല മല്ലം, ഇര്‍ഷാദ് ദേശാങ്കുളം, മുസ്തഫ അര്‍ജാല്‍, മൊയ്തീന്‍ ചൗക്കി തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും അജ്മല്‍ ബള്ളൂര്‍ നന്ദിയും പ
റയും.

വാര്‍ത്താ സമ്മേളനത്തില്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം (കണ്‍വീനര്‍ സ്വാഗത സംഘം), സഈദ് സഅദി കോട്ടക്കുന്ന് (വൈസ് ചെയര്‍മാന്‍), പയ്യക്കി മുഹമ്മദ് ഹാജി (ട്രഷറര്‍), ഇഖ്ബാല്‍ ചോയിസ് (കണ്‍വീനര്‍), മാഹിന്‍ മടം (കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Mogral puthoor, Thajul Ulama, Noorul Ulama Remembrance on Tuesday

Post a Comment