Join Whatsapp Group. Join now!

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളില്‍ ജനം പൊറുതി മുട്ടുന്നു: ചെര്‍ക്കളം അബ്ദുല്ല

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളില്‍ ജനം പൊറുതിമുട്ടുകയാണെന്ന് Kerala, News, Kasargod, Kanhangad, Padannakkad Muslim League conference inaugurated.
കാഞ്ഞങ്ങാട്: (my.kasargodvartha.com 15.02.2018) കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളില്‍ ജനം പൊറുതിമുട്ടുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല. പടന്നക്കാട് മേഖല മുസ്ലിം ലീഗ് സമ്മേളനവും ജി.സി.സി കെ.എം.സി.സി നിര്‍മിച്ച ബൈത്ത് സമര്‍പ്പണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും സംസ്ഥാനത്തെ സി.പി.എം സര്‍ക്കാറും തമ്മിലുള്ള അവിശുദ്ധ കുട്ടുകെട്ടുകളാണുള്ളത്. അതിനുത്തമ ഉദാഹരണമാണ് മോഡിയുടെ അടുത്തയാളായ ബെഹ്റയെ സംസ്ഥാനത്ത് ഡി.ജി.പിയായി പിണറായി വിജയന്‍ നിയമിച്ചത്. ഈ കൂട്ടുകെട്ടിനെതിരെ ശക്തമായ സമര പരിപാടികളുണ്ടാവണം. കേന്ദ്ര സര്‍ക്കാര്‍ ജനത്തെ ഗ്യാസ് സിലണ്ടറടക്കമുള്ളവയ്ക്ക് വില കൂട്ടി ദ്രോഹിക്കുകയാണ്. കേന്ദ്രം കോര്‍പറേറ്റുകള്‍ക്ക്് വേണ്ടിയാണ് ഭരിക്കുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ശുഭ സൂചകമാണെന്നും ചെര്‍ക്കളം ചൂണ്ടിക്കാട്ടി.

Kerala, News, Kasargod, Kanhangad, Padannakkad Muslim League conference inaugurated.

പരിപാടിയില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.എം.എ ബക്കര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എന്‍.പി അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജി.സി.സി കെ.എം.സി.സി നിര്‍മിച്ച ബൈത്തുറഹ് മയുടെ താക്കോല്‍ദാനം നീലേശ്വരം ഖാസി ഇ.കെ മഹ് മൂദ് മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പി മുഹമ്മദ് കുഞ്ഞി മാസ്റ്ററെയും കെ മുഹമ്മദ് കുഞ്ഞിയെയും മുസ്ലിം ലീഗിലേക്ക് കടന്ന് വന്ന ഇ.കെ.കെ പടന്നക്കാടിനെയും ചെര്‍ക്കളം അബ്ദുല്ല ആദരിച്ചു. മുസ്ലിംലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയെ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ആദരിച്ചു.

സി.പി.എമ്മില്‍ നിന്ന് രാജി വെച്ച സാജിദ് എം.എസിന് മെമ്പര്‍ഷിപ്പും പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന ബഷീര്‍ കല്ലിങ്കാലിനെയും ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ആദരിക്കുകയും ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് പാലക്കാടും പ്രമുഖ പ്രഭാഷകന്‍ സിദ്ദീഖലി രാങ്ങാട്ടൂരും മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മണ്ഡലം പ്രസിഡണ്ട് എം.പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സിലര്‍മാരായ എ ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. എന്‍.എ ഖാലിദ്, ജനറല്‍ സെക്രട്ടറി എം ഇബ്രാഹിം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, മുനിസിപ്പല്‍ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് ബി അസിനാര്‍ ഹാജി, നഗരസഭ കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായിലക്കണ്ടി, എന്‍.പി സൈനുദ്ദീന്‍, പി.വി ബഷീര്‍, ശംസുദ്ദീന്‍ ആവിയില്‍, സി.എച്ച് അബ്ദുല്ല, എ.എം കുഞ്ഞഹ് മദ്, എല്‍.കെ ഫരീദ്, പി മുഹമ്മദ്, സി.എച്ച്് മുര്‍ഷിദ്, എ.പി അബ്ദുല്‍ സലാം, എന്‍.കെ ഇസ്മാഈല്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kanhangad, Padannakkad Muslim League conference inaugurated.

Post a Comment