Join Whatsapp Group. Join now!

ന്യൂനപക്ഷ- ദളിത് വിഭാഗങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടിലൂടെ: നാസറുദീന്‍ എളമരം

ന്യൂനപക്ഷ- ദളിത് വിഭാഗങ്ങള്‍ ജീവിക്കുന്നതിപ്പോള്‍ വലിയ ഭയപ്പാടിലൂടെയാണെന്നും ഓരോ ദിനവും പുലരുന്നത് ന്യൂനപക്ഷ- ദളിത് ധ്വംസനങ്ങളുടെ വാര്‍ത്തയിലൂടെയാണെന്നും Kerala, News, Nasaruddin Elamaram on Minority-Dalit Categories
കാസര്‍കോട്: (my.kasargodvartha.com 27.02.2018) ന്യൂനപക്ഷ- ദളിത് വിഭാഗങ്ങള്‍ ജീവിക്കുന്നതിപ്പോള്‍ വലിയ ഭയപ്പാടിലൂടെയാണെന്നും ഓരോ ദിനവും പുലരുന്നത് ന്യൂനപക്ഷ- ദളിത് ധ്വംസനങ്ങളുടെ വാര്‍ത്തയിലൂടെയാണെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ നാസറുദ്ദീന്‍ എളമരം അഭിപ്രായപ്പെട്ടു. കാസർകോട് സിറ്റി ടവറിൽ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ 'സൗഹാര്‍ദം 2018 ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരക്ഷിതാവസ്ഥയിലേക്കാണ് നാട് നീങ്ങുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടവര്‍ പിന്‍മാറുമ്പോള്‍ അത് വലിയ അപചയത്തിന് കാരണമാവുന്നു. നന്‍മകള്‍ ഇല്ലാതാവുകയാണ്. സാമ്രാജ്യശക്തിയായ അമേരിക്കയെ അവരുടെ ചെയ്തികള്‍ അറിയാതെ ചില അറബ് രാജ്യങ്ങള്‍ പിന്തുണക്കുയാണ്.

ഇന്ത്യയിലെ ചരിത്രങ്ങളൊക്കെ വളച്ചൊടിക്കുന്നവര്‍ ഇന്ത്യയുടെ സംസ്‌കാരം അറിയാത്തവരാണ്. സ്വാതന്ത്ര്യം നേടി തന്നവരെ പോലും വിസ്മരിച്ച് കൊണ്ട് അവര്‍ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രി മോദിയില്‍ നിന്ന് ന്യൂനപക്ഷ- ദളിത് വിഭാഗത്തിന് സംരക്ഷണം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് മോചിപ്പിക്കാന്‍ ന്യൂനപക്ഷ- ദളിത് വിഭാഗം സംഘടിതമായി മുന്നോട്ട് വന്നാല്‍ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും എളമരം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് വൈ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ ഉദുമ സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Nasaruddin Elamaram on Minority-Dalit Categories
< !- START disable copy paste -->

Post a Comment