കാഞ്ഞങ്ങാട്: (my.kasargodvartha.com 01.03.2018) സിപിഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മടിക്കൈ എരിക്കുളത്തെ വി കൃഷ്ണന്‍ (72) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൃഷ്ണന്‍ ബുധനാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. സിപിഐയുടെ ആദ്യ ലോക്കല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണന്‍ മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കര്‍ഷക തൊഴിലാളി സംഘം ജില്ലാ കമ്മിറ്റി അംഗം, മണ്ഡലം സെക്രട്ടറി, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം, മണ്‍പാത്ര നിര്‍മ്മാണ സമുദായ സംഘം ജില്ലാ പ്രസിഡണ്ട് തുടങ്ങി പാര്‍ട്ടിയുടെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
ഭാര്യ: വി വി മാധവി. മക്കള്‍: ലോഹിതാക്ഷന്‍, പ്രീതി, വത്സല. മരുമക്കള്‍: അനുരാധ, ശംഭു. സഹോദരങ്ങള്‍: കുഞ്ഞമ്മാര്‍, കുഞ്ഞിപ്പെണ്ണ്. മൃതദേഹം ഉച്ചയോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കമ്മിറ്റി അംഗം ബങ്കളം വി കുഞ്ഞികൃഷ്ണന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍, മുന്‍ പ്രസിഡണ്ടുമാരായ പി ബേബി, എം രാജന്‍, കോണ്‍ഗ്രസ് എസ് നേതാവ് പി വി ഗോവിന്ദന്‍, ഗിരീഷ് കുന്നത്ത്, സിപിഐ നേതാക്കളായ പി എ നായര്‍, പി വിജയകുമാര്‍, പി ഭാര്‍ഗ്ഗവി, മുന്‍ എംഎല്‍എമാരായ എം നാരായണന്‍, എം കുമാരന്‍, മണ്‍പാത്ര നിര്‍മ്മാണ സമുദായ സമിതി സംസ്ഥാന സെക്രട്ടറി രാജേഷ് പാലങ്ങാട്ട് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kanhangad, Death, Kasargod, Madikkai V Krishnan passes away.