കാസര്‍കോട്: (my.kasargodvartha.com 23.02.2018) പാവങ്ങളെ പോലും കേരളത്തില്‍ തല്ലിക്കൊല്ലുന്ന നിലയിലേക്ക് ഇടത് ഭരണം അധപതിച്ചിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ് കുമാര്‍ പറഞ്ഞു. പാലക്കാട് അഗളിയില്‍ കഴിഞ്ഞ ദിവസം മനോവൈകല്യമുള്ള ആദിവാസി യുവാവ് മധുവിനെ മോഷണകുറ്റമാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ കണ്ണുകെട്ടി പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ഇടത് അക്രമത്തില്‍ 19 ജീവനുകളാണ് പൊലിഞ്ഞത്. ഗര്‍ഭസ്ഥശിശുവിനു പോലും കേരളത്തില്‍ രക്ഷയില്ലാതായിരിക്കുന്നു. ആര്‍ക്കും ആരെയും എന്തും ചെയ്യാമെന്ന നിലയില്‍ സര്‍വ്വമേഖലയെയും അരാജകത്വത്തിലേക്ക് നയിക്കലാണ് പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമെന്ന് ഹരീഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രകടനത്തിന് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ധനഞ്ജയന് മധൂര്‍, സെക്രട്ടറി അഞ്ജു ജോസ്ടി, മണ്ഡലം സെക്രട്ടറി അനന്തു മധൂര്‍, മണിനിളക്കള തുടങ്ങിയവര്‍ നേതൃത്വം നല്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Madhu's murder; Yuvamorcha protested
< !- START disable copy paste -->Keywords: Kerala, News, Madhu's murder; Yuvamorcha protested