Join Whatsapp Group. Join now!

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക; പിഡിപിയുടെ ഏകദിനം ഉപവാസം തുടങ്ങി

സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ കൊടുത്ത ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പിഡിപി Kerala, News, Madani's health issue; PDP Protested
കാസര്‍കോട്: (my.kasargodvartha.com 28.02.2018) സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ കൊടുത്ത ഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പിഡിപി സംസ്ഥാന തലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ ഏകദിന ഉപവാസം തുടങ്ങി. ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.

പിഡിപി ജില്ലാ ട്രഷറര്‍ അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം.കെ അബ്ബാസ്, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, താജുദ്ദീന്‍ ചേരങ്കൈ, ഉമ്മര്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, അസീസ്, അബ്ദുല്ല ഊജംപതവ് സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Madani's health issue; PDP Protested
< !- START disable copy paste -->

Post a Comment