മൊഗ്രാല്‍: (my.kasargodvartha.com 05.02.2018) കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം അക്കാദമിയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്രസ്തുത സ്ഥാപനത്തിന് ഉപകേന്ദ്രമില്ലെന്ന കാരണത്താല്‍ മൊഗ്രാലില്‍ അടച്ചു പൂട്ടിയ മാപ്പിള കലാ പഠനഗവേഷണ കേന്ദ്രം ഇപ്പോള്‍ നാദാപുരത്ത് അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ മൊഗ്രാല്‍ ഇശല്‍ഗ്രാമം പ്രതിഷേധവുമായി രംഗത്ത്. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിക്ക് ഇപ്പോള്‍ ഉപകേന്ദ്രം എങ്ങിനെ അനുവദിച്ചുവെന്നാണ് മൊഗ്രാലിലെ മാപ്പിള കലാകാരന്മാരുടെ ചോദ്യം.
അടച്ചുപൂട്ടിയ മൊഗ്രാൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം
മൊഗ്രാല്‍ ഗ്രാമത്തിന്റെ ഇശല്‍ പൈതൃകം സംരക്ഷിക്കാന്‍ 2009 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അനുവദിച്ച മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രമാണ് 2014 ല്‍ അക്കാദമി ഉപകേന്ദ്രങ്ങളില്ലെന്ന കാരണത്താല്‍ അടച്ചു പൂട്ടിയത്. ഇപ്പോള്‍ ഉപകേന്ദ്രം നാദാപുരത്ത് അനുവദിച്ച നടപടിയാണ് നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. ജില്ലയോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. മൊഗ്രാല്‍ ഇശല്‍ഗ്രാമത്തെയും നൂറുകണക്കിന് കലാകാരന്മാരെയും, മണ്‍മറഞ്ഞുപോയ മാപ്പിള കവികളെയും ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണെന്നും കലാകാരന്മാര്‍ കുറ്റപ്പെടുത്തി.
ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കലാകാരന്മാരും നാട്ടിലെ സന്നദ്ധസംഘടനകളും.
മൊഗ്രാൽ മാപ്പിള കലാ പഠനഗവേഷണ കേന്ദ്രം 2009 ൽ സംഘടിപ്പിച്ച അറബി മലയാളം സാഹിത്യ സെമിനാർ മുൻമന്ത്രി ടി. കെ ഹംസ ഉദ്ഘാടനം ചെയ്യുന്നു.
അടച്ചുപൂട്ടിയ മൊഗ്രാൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം
ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കലാകാരന്മാരും നാട്ടിലെ സന്നദ്ധസംഘടനകളും.
മൊഗ്രാൽ മാപ്പിള കലാ പഠനഗവേഷണ കേന്ദ്രം 2009 ൽ സംഘടിപ്പിച്ച അറബി മലയാളം സാഹിത്യ സെമിനാർ മുൻമന്ത്രി ടി. കെ ഹംസ ഉദ്ഘാടനം ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kondotti Moyin Kutti Vaidyar memorial Academy; Sub-center closed, Protest
< !- START disable copy paste -->Keywords: Kerala, News, Kondotti Moyin Kutti Vaidyar memorial Academy; Sub-center closed, Protest