കാസര്‍കോട്: (my.kasargodvartha.com 27.02.2018) കാസര്‍കോട് ജില്ലക്കാരുടെ വിദേശ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്) അല്‍-ഖോബാര്‍ യൂണിറ്റ് 2018 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗള്‍ഫ് ദര്‍ബാര്‍ ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എഞ്ചി. ഷംസുദ്ദീന്‍ 2017-ലെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചിലവു കണക്കുകളും അവതരിപ്പിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.എം.എ. മജീദ് കെ.ഡി.എസ്.എഫ് നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കോളിയടുക്കയില്‍ സ്വപ്ന പദ്ധതിയുടെ ഭാഗമായ മുപ്പത് വില്ലകളില്‍ നിന്ന് പൂര്‍ത്തിയായ പതിനാറു വില്ലകളിലേക്ക് കെ.ഡി.എസ്.എഫ് മെമ്പര്‍മാര്‍ മുഖാന്തിരം സ്വരൂപിച്ച ആപ്ലിക്കേഷന്‍ ഫോം കൈപ്പറ്റി തുടര്‍ നടപടിക്കായി സ്‌ക്രൂട്ടിനി കമ്മിറ്റിയെ ഏല്‍പിച്ച വിവരം ആജീവനാന്ത ചെയര്‍മാന്‍ ടി. ഷാഹുല്‍ ഹമീദ് സന്ദേശത്തിലൂടെ അറിയിച്ചു. കെ.പി.എ. മജീദ്, അഷ്റഫ് അംഗഡിമുഗര്‍, അസ്ലം പട്‌ള, അഷ്റഫ് പട്‌ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുന്‍ പ്രസിഡണ്ട് അസീസ് പട്‌ളയേയും ജനറല്‍ സെക്രട്ടറി എഞ്ചി. ഷംസുദ്ദീനേയും യഥാസ്ഥാനത്തു നിലനിര്‍ത്തി. ട്രഷററായി ഷഫീല്‍ ചെമ്മനാടിനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഉമ്മര്‍ കോപ്പ, മുനീര്‍ എം.എ, ബഷീര്‍ നായന്മാര്‍മൂല (വൈസ് പ്രസിഡണ്ടുമാര്‍), ഫിറോസ് തളങ്കര, ഷഫീഖ് പട്‌ള, നിസാം ഉപ്പള (ജോ. സെക്രട്ടറിമാര്‍), അന്‍വര്‍ ഖാന്‍ (മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ കണ്‍വീനര്‍), ഫിറോസ് തളങ്കര, ആഷിഖ് ചാല, അന്‍വര്‍ ഖാന്‍ (പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍മാര്‍), അഷ്റഫ് പട്‌ള (അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍).
അസീസ് പട്‌ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ ജി ശംസുദ്ദീന്‍ സ്വാഗതവും അഷ്റഫ് പട്‌ള നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KDSF, Kasargod, KDSF Office bearers.
അസീസ് പട്‌ള (പ്രസിഡണ്ട്)
ഷംസുദ്ദീന്‍ (ജനറല്‍ സെക്രട്ടറി)
ഷഫീല്‍ ചെമ്മനാട് (ട്രഷറര്‍)