Join Whatsapp Group. Join now!

മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍; ഹാഷിം ബംബ്രാണി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി

മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹാഷിം ബംബ്രാണിയെ തെരഞ്ഞെടുത്തു. നിലവില്‍ ചെര്‍ക്കള ടൗണ്‍ മുഹമ്മദിയ്യ ജുമാ മസ്ജിദ് സെക്രട്ടറിയും Kerala, News, Hashim Bambrani elected as Muslim Jamaath Youth council State Organizing Secretary
എറണാകുളം: (my.kasargodvartha.com 23.02.2018) മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹാഷിം ബംബ്രാണിയെ തെരഞ്ഞെടുത്തു. നിലവില്‍ ചെര്‍ക്കള ടൗണ്‍ മുഹമ്മദിയ്യ ജുമാ മസ്ജിദ് സെക്രട്ടറിയും ബംബ്രാണി നഗര്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറിയുമാണ് ഹാഷിം.

എറണാകുളം വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ടായി മുഹമ്മദ് നിസാര്‍ തൃശൂരിനേയും സെക്രട്ടറിയായി ഇര്‍ഷാദ് കൊല്ലത്തേയും തെരഞ്ഞെടുത്തു. അഫ്‌സല്‍ ആനപ്പാറ പത്തനംതിട്ട, പി.എ നൂറുദ്ദീന്‍ തിരുവന്തപുരം എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, അക്രം അര്‍ഷാദ് തൃശൂര്‍, താരിക്ക് എര്‍ണാകുളം എന്നിവരെ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

യോഗത്തില്‍ മാള എ.എ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hashim Bambrani elected as Muslim Jamaath Youth council State Organizing Secretary, Hashim Bambrani.
< !- START disable copy paste -->

Post a Comment