Join Whatsapp Group. Join now!

മുസ്ലീം ലീഗ് പ്രസ്ഥാനത്തിനെതിരെ വാളോങ്ങിയവരൊക്കെ പത്തിമടക്കിയ ചരിത്രമാണുള്ളത്: അബ്ദുര്‍ റഹ് മാന്‍ പുല്‍പ്പറ്റ

മുസ്ലീം ലീഗ് പ്രസ്ഥാനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചവരും Kerala, News, Kasargod, Muslim League, Nellikkunnu, Abdul Rahman Pulpatt, Abdul Rahman Pulpatta on Muslim League.
നെല്ലിക്കുന്ന്: (my.kasargodvartha.com 24.02.2018) മുസ്ലീം ലീഗ് പ്രസ്ഥാനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചവരും വാളോങ്ങിയവരുമൊക്കെ പത്തി മടക്കിയ ചരിത്രമാണുളളതെന്ന് പ്രമുഖ പ്രഭാഷകന്‍ അബ്ദുര്‍ റഹ് മാന്‍ പുല്‍പ്പറ്റ അഭിപ്രായപ്പെട്ടു. കടപ്പുറം പാലത്തിന് സമീപം കെ എ താഹിര്‍ നഗറില്‍ നടത്തിയ മുസ്ലീം ലീഗ് മുന്‍സിപ്പല്‍ 34,35 വാര്‍ഡുകളുടെ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലീഗ് വിരോധം മാത്രം ഉള്‍കൊണ്ട് പാര്‍ട്ടി രുപീകരിച്ചവരൊക്കെ പരാജയത്തിന്റെ രുചി അറിഞ്ഞവരാണ് 'കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് എന്നും താങ്ങും തണലും നല്‍കിയ പ്രസ്ഥാനമാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷ- ദളിത് വിഭാഗങ്ങള്‍ മോദിയുടെ ഭരണത്തില്‍ അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. ഇതിനെതിരെ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Kerala, News, Kasargod, Muslim League, Nellikkunnu, Abdul Rahman Pulpatt, Abdul Rahman Pulpatta on Muslim League.


മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അഹ് മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, പഴയ കാല ടൈലര്‍ കെ. രാമന്‍, പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരായ എന്‍.എ. മുഹമ്മദ് ഷാഫി, എന്‍.എം. ഹംസ, മീത്തല്‍ അബ്ദുല്ല, എ.കെ. അബൂബക്കര്‍ ഹാജി, ഹംസ കീഴൂര്‍, എസ്.എം. അബ്ദുര്‍ റഹ് മാന്‍, കമ്പില്‍ മഹ് മൂദ് ഇല്യാസ്, എന്‍.എ. അബ്ദുല്‍ സലാം, ഹസൈനാര്‍, ഹമീദ് ഹാജി കോളിന്റടി, മൊയ്തീന്‍ കടപ്പുറം, മൊയ്തു എന്നിവരെ ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ മെമന്റോ നല്‍കി ആദരിച്ചു.

മൂസ ബി.ചെര്‍ക്കള, എ.എം. കടവത്ത്, അബ്ബാസ് ബീഗം, എല്‍.എ. മഹ് മൂദ് ഹാജി, കെ.എം.അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഡ്വ.വി.എം. മുനീര്‍, കെ.എം. ബഷീര്‍, ഹാഷിം കടവത്ത്, മുനീര്‍ ഹാജി, സഹീര്‍ ആസിഫ്, എ.എ. അസീസ്, ഹമീദ് ബെദിര, ഹക്കീം അജ്മല്‍, ടി.എം ഇഖ്ബാല്‍, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, അബ്ദുര്‍ റഹ് മാന്‍ ചക്കര പ്രസംഗിച്ചു. ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും ഖമറുദ്ദീന്‍ തായല്‍ നന്ദിയും പറഞ്ഞു.

സമ്മേളത്തോടനുബന്ധിച്ച് പരിശീലന ക്ലാസ്, വനിതാ സംഗമം, പാചക മല്‍സരം, കലാ-കായിക മല്‍സരങ്ങള്‍ എന്നിവയും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Muslim League, Nellikkunnu, Abdul Rahman Pulpatt, Abdul Rahman Pulpatta on Muslim League.

Post a Comment