Join Whatsapp Group. Join now!

കാസര്‍കോടിന്റെ ആവശ്യങ്ങള്‍ക്ക് എന്തു കൊണ്ട് ഉത്തരമില്ല? അവഗണനയ്‌ക്കെതിരെ ജി എച്ച് എം വ്യാപക പ്രതിഷേധത്തിനിറങ്ങുന്നു

കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി കാസര്‍കോട്ടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് എന്തുകൊണ്ട് ഭരണകൂടങ്ങള്‍ പരിഹാരം കണ്ടെത്തുന്നതിന് വിമുഖത കാണിക്കുന്നു എന്നുള്ള വിഷKerala, News, Why No Answer for Kasaragod's purposes; GHM conducts protest
കാസര്‍കോട്: (www.kasargodvartha.com 03.01.2018) കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി കാസര്‍കോട്ടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് എന്തുകൊണ്ട് ഭരണകൂടങ്ങള്‍ പരിഹാരം കണ്ടെത്തുന്നതിന് വിമുഖത കാണിക്കുന്നു എന്നുള്ള വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനും ഇതിനെതിരെ പ്രതികരിക്കുന്നതിനും പുതിയ രീതിയിലുള്ള പദ്ധതികളുമായി അഴിമതിക്കെതിരെ പോരാടുന്ന സംഘടനയായ ജി.എച്ച്.എം രംഗത്ത്.

ഇക്കഴിഞ്ഞ കാലങ്ങളില്‍ കാസര്‍കോട്ടെ ജനത ഉയര്‍ത്തിക്കൊണ്ടു വന്നത് വന്‍ പദ്ധതികളെ കുറിച്ചുള്ള ആവശ്യങ്ങളല്ല, പകരം ജീവിക്കാനുള്ള അവകാശത്തിനും നിത്യജീവിതത്തില്‍ വേണ്ടി വരുന്ന സാധാരണ കാര്യങ്ങള്‍ ആയിരുന്നിട്ടു പോലും ഇതിനൊന്നും എന്തുകൊണ്ട് പരിഹാരം ഉണ്ടാകുന്നിലെന്നാണ് ജി.എച്ച്.എം യോഗം ചര്‍ച്ച ചെയ്തത്. വികാരത്തില്‍ അധിഷ്ഠിതമായ പ്രതിഷേധം മാത്രമേ കാസര്‍കോട് ഉയര്‍ന്നു വരുന്നുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഭരണകൂടങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. കാസര്‍കോടിന്റെ ശബ്ദങ്ങളുടെ വ്യാപ്തി എന്താണെന്നും എത്ര വരെ നിലനില്‍ക്കുമെന്നും മനസ്സിലാക്കിയതുമാണ് പരിഹാരങ്ങള്‍ അകലാന്‍ കാരണമാകുന്നതെന്നും യോഗം വിലയിരുത്തി.

തന്ത്രപരമായതും വിവേകപൂര്‍ണവുമായ നവയുഗ പ്രതിഷേധങ്ങള്‍ക്ക് മാത്രമേ കാസര്‍കോടിന്റെ അവഗണനക്കെതിരെ കാര്യക്ഷമമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ബുര്‍ഹാന്‍ തളങ്കര സൂചിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആവശ്യങ്ങളില്‍ ഏത് വിഷയത്തിലാണ് പരിഹാരം കണ്ടെത്തിയതെന്ന തുറന്ന ചര്‍ച്ച നടന്നു. കാസര്‍കോട് മെഡിക്കല്‍ കോളജ്, കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവയിലെ പോരായ്മകള്‍, റെയില്‍വേ അവഗണ, കാസര്‍കോടു വഴി കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ലാത്ത അവസ്ഥ, പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് കണ്ണൂര്‍ ജില്ല വരെ മാത്രം, കാസര്‍കോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, എന്‍ എച്ച് ബൈപാസിന്റെ അത്യാവശ്യം, കെഎസ്ടിപി റോഡ് നിര്‍മാണത്തിലെ നിസ്സംഗത, തുടര്‍ച്ചയായ അപകടങ്ങളും മരണങ്ങളും, രാത്രികാല പോസ്റ്റുമോര്‍ട്ടം, കുടിവെള്ള പ്രശ്‌നം, സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നതിലെ അവഗണന, അഴിമതി - കൈക്കൂലി, ഉദ്യോഗസ്ഥരുടെ അഭാവം, വര്‍ഗ്ഗീയ കലാപങ്ങള്‍, കേന്ദ്ര- കേരള പൊതുമേഖല സ്ഥാപനങ്ങളായ ഭെല്ലിനോടും, കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഉദുമ സ്പിന്നിംഗ് മില്ലിനോടും കാട്ടുന്ന അവഗണന, റോഡുകളുടെ പോരായ്മ, മാലിന്യ നിര്‍മ്മാര്‍ജ്ജനം, തെരുവുവിളക്കുകള്‍, ശൗചാലയങ്ങളുടെ പോരായ്മ, മീന്‍ മാര്‍ക്കറ്റുകളുടെ ശോചനീയാവസ്ഥ, യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ലഹരി ഉപയോഗം, കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

മൂന്നരപതിറ്റാണ്ട് കാലം കാസര്‍കോട് ജില്ലയിലെ ഭരണകൂടങ്ങള്‍ക്ക് ഇങ്ങനെ അവഗണന കാട്ടാന്‍ എങ്ങനെ സാധിച്ചു എന്നത് ഗവേഷണ വിഷയം ആക്കണമെന്ന് ഉദുമ ജി എച്ച് എം പ്രതിനിധി അനന്തന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളുടെ മനസുകളെ വികലമാക്കിയാണ് കാസര്‍കോട്ടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നേറുന്നതെന്ന ജി എച്ച് എം വിവരാവകാശ പ്രതിനിധി അജയന്‍ പരവനടുക്കത്തിന്റെ നിരീക്ഷണം യോഗത്തില്‍ പ്രസക്തമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. 27 ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കണമെന്നും ഭരണകൂടങ്ങളുടെ കണ്ണ് തുറപ്പിക്കും വരെ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തണമെന്നും കാഞ്ഞങ്ങാട് ജി എച്ച് എം പ്രതിനിധി ഖാലിദ് കൊളവയല്‍ ആവശ്യപ്പെട്ടു.

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്കും അവഗണനയ്ക്കുമെതിരെ പ്രതികരിക്കാന്‍ കുറച്ചാളുകള്‍ ഇവിടെ ഉണ്ടെന്നും അവര്‍ എല്ലാം നോക്കിക്കൊള്ളും എന്നുള്ള ചിന്ത മാറ്റിവെച്ച് ജാതി- മത- രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് കാസര്‍കോട്ടെ ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനും കര്‍മ പദ്ധതികള്‍ തയ്യാറാക്കണമെന്ന് പൊതുജനങ്ങളെ ഇതിനായി മുന്നോട്ടുകൊണ്ടുവരണമെന്നും മീഡിയ കണ്‍വെന്‍ഷന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Why No Answer for Kasaragod's purposes; GHM conducts protest
< !- START disable copy paste -->

Post a Comment