Kerala

Gulf

Chalanam

Obituary

Video News

താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് സഅദിയ്യയില്‍ പ്രൗഢോജ്ജ്വല തുടക്കം

ദേളി: (my.kasargodvartha.com 14.01.2018) മൂന്ന് ദിവസങ്ങളിലായി ദേളി സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ താജുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് പ്രൗഡോജ്ജ്വല തുടക്കം. രാവിലെ എട്ടിക്കുളം തജുല്‍ ഉലമ മഖബറ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുണിയ അഹ്മദ് മൗലവി, അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, ശറഫുദ്ദീന്‍ സഅദി, സുബൈര്‍ എയ്യള, അബ്ദുല്‍ സലാം സഖാഫി, ഇസ്മാഈല്‍ എട്ടിക്കുളം, മജീദ് സഖാഫി, അഹ് മദ് എട്ടിക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.

നൂറുല്‍ ഉലമ എം.എ ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്കട്ട പതാക ഉയര്‍ത്തി. ശേഷം നടന്ന കുടുംബ സംഗമം കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി.

ഡോ. ബി.എം മുഹ്സിന്‍ ക്ലാസിന് നേതൃത്വം നല്‍കി. പി.ബി അഹ് മദ് ഹാജി, മുക്രി ഇബ്രാഹിം ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, കെ.കെ ഹുസൈന്‍ ബാഖവി, കെ.പി ഹുസൈന്‍ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ശരീഫ് കല്ലട്ര, മൊയ്തു സഅദി ചേരൂര്‍, ലത്വീഫ് സഅദി കൊട്ടില, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അഹ് മദ് ബെണ്ടിച്ചാല്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വഗതവും അബ്ദുര്‍ റഹ് മാന്‍ കല്ലായി നന്ദിയും പറഞ്ഞു.

വൈകിട്ട് 4.30ന് ഉദ്ഘാടന സമ്മേളനം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍, ഹക്കീം കുന്നില്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, ശരീഫ് കല്ലട്ര, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി എച്ച് ഇഖബാല്‍, എം.ടി.പി അബ്ദുല്‍ റഹ്മാന്‍ ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് മൗലവി ആലംപാടി സ്വാഗതവും ഇസമാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

വൈകിട്ട് 6.30ന് ജലാലിയ്യ ദിക്റ് ഹല്‍ഖക്ക് സയ്യിദ് അഹ് മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. സയ്യിദ് അഷ്റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് ഹാഫിസ് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക്ക, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇല്യാസ് തങ്ങള്‍ അല്‍ ഹൈദ്രൂസി എരുമാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്ബോദനം നടത്തി. അബ്ദുല്‍ ഗഫാര്‍ സഅദി സ്വാഗതം പറഞ്ഞു.

15ന് വൈകിട്ട് 6.30ന് ബുര്‍ദ ആസ്വാദനവും ഇശല്‍ വിരുന്നും നടക്കും. ഹാഫിസ് സ്വദിഖ് ഫാളിലി ഗൂഡല്ലൂര്‍, കോയ കാപ്പാട് കോഴിക്കോട്, ഗഫാര്‍ സഅദി രണ്ടത്താണി നേതൃത്വം നല്‍കും. 16 ന് ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സഅദി സംഗമം, ഉച്ചക്ക് രണ്ടിന് പ്രവാസി മീറ്റ്, ഉച്ചക്ക് 2.30 ന് തൂജുല്‍ ഉലമ, നൂറുല്‍ ഉലമ മൗലിദ് മജ്ലിസ്, 4.30 ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്, വൈകീട്ട് 5.30 ന് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dheli, Sa-adia, Kasaragod, Program, Sayed hamid imbichi koya al bhukhari, Burdha, Thajul ulama, Noorul ulama, Thajul Ulama Noorul Ulama Aandu Nercha starts.
< !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive