Join Whatsapp Group. Join now!

അപകടഭീഷണിയുയര്‍ത്തി ട്രാന്‍സ്‌ഫോര്‍മറിന് മുന്നില്‍ വീഴാറായി വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ്; മാറ്റി സ്ഥാപിക്കാതെ ബി എസ് എന്‍ എല്‍ അധികൃതര്‍ ഒളിച്ചുകളിക്കുന്നു

അപകടഭീഷണിയുയര്‍ത്തി ട്രാന്‍സ്‌ഫോര്‍മറിന് മുന്നില്‍ വീഴാറായി വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മാസങ്ങളായി Kerala, News, Thalangara, Theruvath, Koya Road, Telephone post in Bad condition
തളങ്കര: (my.kasargodvartha.com 23.01.2018) അപകടഭീഷണിയുയര്‍ത്തി ട്രാന്‍സ്‌ഫോര്‍മറിന് മുന്നില്‍ വീഴാറായി വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മാസങ്ങളായി പോസ്റ്റ് അപകടാവസ്ഥയിലായിട്ടും ഇത് മാറ്റി സ്ഥാപിക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തളങ്കര തെരുവത്ത് കോയാസ് ലൈനിലാണ് വീഴാറായ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

വൈദ്യുതി വകുപ്പിന്റെ ട്രാന്‍സ്‌ഫോര്‍മറിന് മുന്നിലാണ് ടെലഫോണ്‍ പോസ്റ്റുള്ളത്. ശക്തമായ ഒരു കാറ്റടിച്ചാല്‍ വീഴാവുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഈ പോസ്റ്റ് മുന്നിലുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്ക് പതിച്ചാല്‍ വന്‍ അപകടം തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ദിനംപ്രതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കടന്നുപോകുന്ന റോഡിലെ വീഴാറായ പോസ്റ്റ് നാട്ടുകാരില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thalangara, Theruvath, Koya Road, Telephone post in Bad condition
< !- START disable copy paste -->

Post a Comment