Join Whatsapp Group. Join now!

ബഷീര്‍ വധം; മഞ്ചേശ്വരത്തെ സംഘപരിവാര്‍ നേതൃത്വത്തിന്റെ ഇടപെടല്‍ അന്വേഷിക്കണം: എസ്.ഡി.പി.ഐ

കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ അരങ്ങേറിയ വ്യാപക അക്രമ പരമ്പരകളില്‍ മഞ്ചേശ്വരത്തെ സംഘപരിവാര്‍ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണKerala, News, SDPI against Majeshwaram Sanghparivar
മഞ്ചേശ്വരം: (my.kasargodvartha.com 09.01.2018) കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ അരങ്ങേറിയ വ്യാപക അക്രമ പരമ്പരകളില്‍ മഞ്ചേശ്വരത്തെ സംഘപരിവാര്‍ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊട്ടാര ചൗക്കിയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന ആകാശഭവന്‍ സ്വദേശി മുഹമ്മദ് ബഷീര്‍ (47) എന്ന നിരപരാധിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള സംഘപരിവാര്‍ ക്രിമിനലുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മഞ്ചേശ്വരത്തെ സംഘ്പരിവാര്‍ നേതൃത്വത്തിന്റെ പങ്ക് തെളിയിക്കുന്നതാണെന്നും ആര്‍എസ്എസ് നേതൃത്വത്തെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും എസ് ഡി പി ഐ യോഗം പറഞ്ഞു.

ജില്ലയിലെ കഴിഞ്ഞ കാല അക്രമങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢശക്തികളെ പുറത്തു കൊണ്ടുവരാനും ഇതുമൂലം സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ബഷീര്‍ കൊലക്കേസ് പ്രതികളായ കാസര്‍കോട് ഉപ്പള അംബാറിലെ ശ്രീജു എന്ന പി കെ ശ്രീജിത്ത്, മഞ്ചേശ്വരം കുഞ്ചത്തൂരിലെ സന്ദേശ് കോട്ടിയാന്‍ എന്നിവര്‍ ജില്ലയിലും സംസ്ഥാനത്തിനു പുറത്തും നിരവധി കേസുകളില്‍ പ്രതികളാണ്. ഇത്തരത്തിലുള്ളവര്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിനു തന്നെ ഭീഷണിയാണ്. അടുത്തിടെ കുഞ്ചത്തൂരിലും പരിസരത്തും ഒരു പ്രത്യേക സമുദായക്കാര്‍ സ്ഥാപിച്ച പതാകകള്‍ പരസ്യമായി കത്തിച്ച് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചതും ഇത്തരം സംഘങ്ങളാണെന്നും പോലീസ് കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഇഖ്ബാല്‍ ഹൊസങ്കടി, മജീദ് വൊര്‍ക്കാടി, അന്‍സാര്‍ ഗാന്ധി നഗര്‍, ഇഖ്ബാല്‍ പൊസോട്ട്, മൊയ്തീന്‍ ഹാജി മച്ചംപാടി, ബഷീര്‍ ഹാജി പച്ചമ്പള, സക്കരിയ ഉദ്യാവര്‍, നിയാസ് കുഞ്ചത്തൂര്‍ എന്നിവര്‍ സംസാരിച്ചു.



< !- START disable copy paste -->

Post a Comment