Join Whatsapp Group. Join now!

പോപ്പുലര്‍ ഫ്രണ്ട് ദിനം; ജില്ലാ സ്വാഗത സംഘം രൂപീകരിച്ചു

'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് Kerala, News, Kasargod, Popular Front Day; Reception committee formed.
കാസര്‍കോട്: (my.kasargodvartha.com 29.01.2018) 'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനമായ ഫെബ്രുവരി 17 ന് കാസര്‍കോട് നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റേയും പൊതുസമ്മേളനത്തിന്റേയും വിജയത്തിനായി 51 അംഗ ജില്ലാ സ്വാഗത സംഘം രുപീകരിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.



സ്വാഗത സംഘം ജില്ലാ കമ്മിറ്റി ചെയര്‍മാനായി വൈ. മുഹമ്മദിനേയും, ജനറല്‍ കണ്‍വീനറായി കെ. മുഹമ്മദ് ഹനീഫ് ഉദുമയേയും തിരഞ്ഞെടുത്തു. പി. ലിയാഖത്തലി, ഉമറുല്‍ ഫാറൂഖ്, എന്‍.യു. അബ്ദുല്‍ സലാം, മുഹമ്മദ് അലി, ഇഖ്ബാല്‍ പൊസോട്ട്, അലി ഉപ്പള, സി.ടി. സുലൈമാന്‍, ടി.കെ. ഹാരിസ്, ഖാദര്‍ അറഫ, മുസ്തഫ മച്ചംപാടി, മഹ് മൂദ് മഞ്ചത്തടുക്ക, അഡ്വ. മുഹമ്മദ് റഫീഖ്, സിദ്ദീഖ് മച്ചംപാടി, അഹ് മദ് ഹസന്‍, അന്‍സാര്‍, അഡ്വ. മുഹമ്മദ് റിയാസ്, അഷ്‌റഫ് മഞ്ചേശ്വരം തുടങ്ങിയവരെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും തിരെഞ്ഞെടുത്തു.

യോഗത്തില്‍ വൈ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്വീഫ് ഉദ്ഘാടനം ചെയ്തു. സി.എം. നസീര്‍, കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ബി. ഹാഷിം, എന്‍.യു. അബ്ദുല്‍ സലാം, ഷഫീഖ് പായത്ത് സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Popular Front Day; Reception committee formed.

Post a Comment