ചിത്താരി: (my.kasargodvartha.com 21.01.2018) സാന്ത്വനക്ഷേമ രംഗത്ത് വേറിട്ടതും ജനോപകാരപ്രദവുമായ പദ്ധതികള്‍ നടപ്പിലാക്കുന്ന എ സ് വൈ എസിന്റെ പ്രവര്‍ത്തനം സമൂഹ ത്തിന് മാതൃകയാണെന്ന് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സൗത്ത് ചിത്താരി എസ് വൈ എസ് ഖിറാന്‍ 2018 സമൂഹ വിവാഹത്തോടനുബന്ധിച്ചു നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് വൈ എസിന്റെ ധാരാളം പരിപാടികളില്‍ ബന്ധപ്പെടാനും സംഘടനയുടെ ജനകീയ മുഖം അടുത്തറിയാനും അവസരമുണ്ടായിട്ടുണ്ട്. സമൂഹ വിവാഹങ്ങളും മറ്റു ക്ഷേമപദ്ധതികളും വലിയ ചുവടുവെപ്പാണ്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഏത് പ്രവര്‍ത്തനങ്ങളെയും കക്ഷിവ്യത്യാസമില്ലാതെ ജനങ്ങള്‍ സ്വീകരിക്കും.
ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ഉണര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ ചിത്താരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ എം എല്‍ എമാരായ പി സി വിഷ്ണുനാഥ്, ബെന്നി ബെഹന്നാന്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, നാഷണല്‍ ലീഗ് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, സ യ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ചിത്താരി അബ്ദുല്ല ഹാജി, മുഹമ്മദ്കുഞ്ഞി ഹാജി, ഖാജാ ഹംസ, അഹമ്മദ് മൗലവി കുണിയ, അശ്‌റഫ് കരിപ്പൊടി, ഹമീദ് മദനി, അശ്‌റഫ് അശ്‌റഫി, സത്താര്‍, ഇബ്‌റാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ചേറ്റുകുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. റിയാസ് ചിത്താരി സ്വാഗതവും അബ്ദുല്ല സഅദി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Oommen Chandy, Chithari, SYS, Oommen Chandy about SYS.
സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം ഖിറാന്‍ 2018 പരിപാടിയുടെ ഭാഗമായി നടന്ന അനുമോദന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.
സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം ഖിറാന്‍ 2018 പരിപാടിയുടെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ് ദുല്‍ ഖാദര്‍ മദനി മുഖ്യപ്രഭാഷണം നടത്തുന്നു.
Keywords: Kerala, News, Oommen Chandy, Chithari, SYS, Oommen Chandy about SYS.