കാസര്‍കോട്: (my.kasargodvartha.com 23.01.2018) നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ചെന്താരകം കലാ കായിക കേന്ദ്രം അണിഞ്ഞയുടെ സഹകരണത്തോടെ ജില്ലാതല കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രമുഖരെ ഉപഹാരം നല്‍കി ജില്ലാ കളക്ടര്‍ ആദരിച്ചു.
യുവജനങ്ങള്‍ ഇത്തരം സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് ജാതിമത ഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഴി നാടിന്റെ യശസ്സു വര്‍ധിപ്പിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ മികച്ച കലാ പ്രതിഭകള്‍ അവതരിപ്പിച്ച തിരുവാതിര, നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ്, ഓട്ടം തുള്ളല്‍, സംഗീത ശില്‍പം, സംഘനൃത്തം, തെരുവ് നാടകം, കവിത, മാര്‍ഗ്ഗം കളി, നാടോടി നൃത്തം, സിനിമാഗാനം, മോണോ ആക്ട്, കുച്ചുപ്പുടി, കളരിപ്പയറ്റ് എന്നീ കലാപരിപാടികള്‍ അണിഞ്ഞ ചെന്താരകം അങ്കണത്തില്‍ നടന്നു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പവിത്രന്‍, എന്‍ വൈ വി നവീന്‍ രാജ് ടി, മിഷാല്‍ റഹ് മാന്‍, ക്ലബ്ബ് സെക്രട്ടറി മനോജ്, പവിത്രന്‍, പി കെ രജീഷ്, വിനീത്, നിഷാന്ത് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, NYK conducts cultural program, Nehru Yuva Kendra, Youth, Kasargod, Collector