Join Whatsapp Group. Join now!

നൂറ്

ബെള്ളമാനം എണീറ്റ ഉപ്പപ്പ കിണ്ടീല് ബെള്ളവുമായി പുറത്തിറങ്ങി. മുറ്റത്തെArticle, Short story, A Bendichal, Nooru,
കുറുങ്കഥ

എ ബെണ്ടിച്ചാല്‍

(my.kasargodvartha.com 17/01/2018) ബെള്ളമാനം എണീറ്റ ഉപ്പപ്പ കിണ്ടീല് ബെള്ളവുമായി പുറത്തിറങ്ങി. മുറ്റത്തെ
തെങ്ങിന്‍ ചോട്ടില് മൂത്രം ഒഴിച്ച് കഴുകി, വുളുവും ചെയ്ത് കട്ടിലില്‍
കയറി സുബഹ് നിസ്‌ക്കരിച്ചു. അപ്പൊളേക്കും പ്രത്യക്ഷപ്പെട്ട, നിസ്‌കാര കുപ്പായിട്ട
മാമ ഒരു വെള്ളകൊക്കിനെപോലെ വലിഞ്ഞു നോക്കി. ചായയുമായി ഓറെത്തി
ഉപ്പപ്പാന്റെ കയ്യില്‍ കൊടുത്തു.
മാങ്കോസ്റ്റ് മരച്ചുവട്ടില്‍ ചാരിക്കസേരയില്‍ ഇരിക്കുന്ന വൈക്കം മുഹമ്മദ്
ബഷീറിനെ പോലെ കൊട്ടില്‍പ്പുറത്തെ ചാരിക്കസേരയില്‍ ഇരുന്നു. ഉപ്പപ്പ
ബീഡിക്കൊപ്പം ചായയും കുടിച്ചു. സൈഗളിന്റെ 'സോജ രാജകു മാരീ..' ക്ക്
പകരം മദനി ച്ചാച്ചാന്റെ നല്ല രാഗത്തിലുള്ള ഖുര്‍ആന്‍ പാരായണം,
'അര്‍റഹ്മാന്‍' സൂറ-യിലെ 'ഫബി അയ്യി ആലായി റബ്ബിക്കു മാത്തു കസ്സിബാന്‍'
ഒഴുകി വന്നു. തുമ്മാന്‍ വട്ട എടുത്ത് മടിയില്‍ വെച്ച് ഉപ്പാപ്പ അതില്‍ ഇരകള്‍ക്ക് വേണ്ടി ചപ്പും ചവറും ചികയുന്ന കോഴിയെ പോലെ ചിള്ളി. എന്നിട്ട് മാമയോടായി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. 'എണെ.. കുഞ്ഞാമിന, വട്ടയില്‍ ആറും അറുപതും ഇരുപതും പതിനാലും കാണ്‍ന്നില്ല. അതൊന്ന് കൊണ്ട്വാ.. കുച്ചിലില്‍ അരച്ച പുട്ട് പത്തിരിക്കായ് വട്ടത്തില്‍ പരത്തിക്കൊണ്ടിരുന്ന മാമയോട് ഞാന്‍ ചോദിച്ചു. എന്ത് മാമ, ആറും അറുപതും ഇരുപതും പതിനാലുംന്ന് പറഞ്ഞാല്. അടുപ്പിലെ പുക കൊണ്ട് ഒലിക്കുന്ന മൂക്ക്‌വെള്ളം തലയിലെ തട്ടത്തിന്റെ തെല്ലു കൊണ്ട് തോര്‍ത്തിയ ശേഷം മാമ പറഞ്ഞു. നീ നിന്റെ സ്ലേറ്റില് എഴുതി കൂട്ടി നോക്ക്. അപ്പൊ നിനക്ക് തിരിയും. മാമ പല്ലു കൊഴിഞ്ഞ വായയാലെ ചിരിച്ചു. സ്ലെയിറ്റില് കൂട്ടി നോക്കിയപ്പൊ. മറിമായം കണ്ടു. നൂറ്. നൂറ് ഒരു സംഖ്യ മാത്രമല്ല, ചുണ്ണാമ്പും കൂടിയാണെന്ന് തിരിഞ്ഞപ്പൊ കണക്കിലെ കളികള്‍
വ്യക്തമായി.

1. ബെള്ളമാനം=വെള്ള മാനം= വെളുപ്പാന്‍കാലം

Article, Short story, A Bendichal, Nooru,'Nooru' Short story by A bendichal


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Short story, A Bendichal, Nooru,'Nooru' Short story by A bendichal

Post a Comment