തളങ്കര: (my.kasargodvartha.com 22.01.2018) തളങ്കര കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യ- കഞ്ചാവ് മാഫിയകള്‍ക്ക് സി.പി.എമ്മുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ 26, 30 (തളങ്കര ജദീദ് റോഡ്, ദീനാര്‍ നഗര്‍) വാര്‍ഡ് കമ്മിറ്റി സംയുക്ത യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തളങ്കര ദീനാര്‍ നഗറില്‍ സി.പി.എം. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നും പോലീസ് വന്‍ മദ്യ ശേഖരം പിടികൂടിയിരുന്നു. റെഡ് വളണ്ടിയറായ സി.പി.എം പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തമിഴ്‌നാട്ടുകാരനായ ഒരു തൊഴിലാളിയെ പ്രതിയാക്കി കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
തളങ്കരയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെ ജമാഅത്ത് കമ്മിറ്റികളും, വിവിധ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ സംഘടനകളും, ക്ലബ്ബുകളും ശക്തമായ ബോധവല്‍ക്കരണ - പ്രചാരണ പരിപാടികള്‍ നടത്തി വരുന്നതിനിടയിലാണ് ഇതിനെ വെല്ലുവിളിച്ചുകൊണ്ട് സി.പി.എം പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച് മദ്യ വില്‍പന ആരംഭിച്ചത്. ഇത്തരം മദ്യ- ലഹരി വില്‍പന മാഫിയകള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നത് സി.പി.എം നേതാക്കളാണെന്നും യോഗം ആരോപിച്ചു.
തളങ്കരയില്‍ വീട് കേന്ദ്രീകരിച്ച് നടന്ന അനധികൃത മദ്യ വില്‍പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളേയും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.എം. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ 26, 30 വാര്‍ഡ് (ജദീദ് റോഡ്, ദീനാര്‍ നഗര്‍) മുസ്ലിം ലീഗ് സമ്മേളനം സംയുക്തമായി നടത്താന്‍ യോഗം തീരുമാനിച്ചു.
കെ.എം. അബ്ദുല്‍ അസീസ്, ഹസൈനാര്‍ ഹാജി തളങ്കര, എം.എസ്. അബൂബക്കര്‍, ബി.യു. അബ്ദുല്ല, എം.എച്ച് അബ്ദുല്‍ ഖാദര്‍, പി.എ. മഹ് മൂദ്, എ. സക്കരിയ, ഫിറോസ് സൂപ്പര്‍, വി.എം. മൊയ്തീന്‍, റഫീഖ് കുന്നില്‍, കെ.എ. ലഹാക്, കെ.എ. അബ്ദുര്‍ റഹീം, എ. ഷരീഫ്, എന്‍.എ. അബ്ദുല്‍ സഹീദ്, പി.എം. അബ്ദുല്‍ ഹമീദ്, മുസ്തഫ കുണ്ടില്‍, സുലൈമാന്‍ കുണ്ടില്‍, അമീര്‍ കുണ്ടില്‍, ഹനീഫ് ദീനാര്‍ നഗര്‍, എം. ഉസ്മാന്‍, കെ.എസ്. മുഹമ്മദ് കുഞ്ഞി, പി.എം. സമീര്‍, അബ്ദുര്‍ റഷീദ്, കെ.എ. ഇസ്മാഈല്‍, സലീം. എം.എ, ഹനീഫ്, അഷ്‌റഫ്, മുഹമ്മദ് നൗഷാദ്, ഫിറോസ്. ടി.എം പ്രസംഗിച്ചു. എന്‍.എ അബ്ദുര്‍ റസാഖ് സ്വാഗതവും ഇ. ശംസംദ്ദീന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Liquor seized incident; Muslim League against CPM