Join Whatsapp Group. Join now!

നാഷണല്‍ യൂത്ത് ലീഗ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി; കുഡ്‌ലു വില്ലേജ് വിഭജനം അനിവാര്യം: അസീസ് കടപ്പുറം

കുഡ്ലു വില്ലേജ് വിഭജനം അനിവാര്യമാണെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍, കുഡ്‌ലു, ശിരിബാഗിലു എന്നീ Kerala, News, INL, Asees Kadappuram, Kudlu village, Split, Kudlu Village in Bad condition; INL Dharna and protest march conducted
എരിയാല്‍: (my.kasargodvartha.com 03.01.2018) കുഡ്ലു വില്ലേജ് വിഭജനം അനിവാര്യമാണെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍, കുഡ്‌ലു, ശിരിബാഗിലു എന്നീ പ്രദേശങ്ങള്‍ ഉള്‍പെടുന്ന കുഡ്ലു വില്ലേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പ് മുട്ടുകയാണെന്നും ദിവസേന നൂറുകണക്കിന് ആളുകള്‍ കയറിയിറങ്ങുന്ന ഇവിടെ വേണ്ടത്ര സ്ഥല സൗകര്യമോ ആവശ്യത്തിന് ഉദ്യോഗസ്ഥരോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന ആവശ്യങ്ങള്‍ക്ക് വില്ലേജിലെത്തുന്ന ആളുകള്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതിനൊരു പരിഹാരം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് അസീസ് കടപ്പുറം കൂട്ടിച്ചേര്‍ത്തു.

കുഡ്ലു വില്ലേജ് വിഭജിക്കുക, കെട്ടിടം പുതുക്കി പണിയുക, ആവശ്യത്തിനുളള ഉദ്യോഗസ്ഥരെ നിയോഗിക്കുക, വില്ലേജിലേക്കുളള റോഡ് ഗതാഗത യോഗ്യമാക്കുക, അടിസ്ഥാന സൗകര്യം വര്‍ധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാദിഖ് കടപ്പുറം അധ്യക്ഷത വഹിച്ചു. മുസ്തഫ തോരവളപ്പ്, മുനീര്‍ കണ്ടാളം, ഹനീഫ് കടപ്പുറം, ഖലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, താജുദ്ദീന്‍ ചേരങ്കൈ, സിദ്ദീഖ് ചേരങ്കൈ, ഷുക്കൂര്‍ എരിയാല്‍, ഷറഫുദ്ദീന്‍ ചേരങ്കൈ, റസാഖ് എരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദര്‍ കുളങ്കര സ്വഗതവും നൗഷാദ് ബളളീര്‍ നന്ദിയും പറഞ്ഞു.

സാദിഖ് കടപ്പുറം, നൗഷാദ് ബള്ളീര്‍, സത്താര്‍ ചേരങ്കൈ, ഖലീല്‍ അര്‍ജാല്‍, ഷാഫി ബി എ, നൗഷാദ് വീരു, ഷറഫുദ്ദീന്‍ ചേരങ്കൈ എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കി.




Keywords: Kerala, News, INL, Asees Kadappuram, Kudlu village, Split, Kudlu Village in Bad condition; INL Dharna and protest march conducted

Post a Comment