Join Whatsapp Group. Join now!

കെ.എം.സി.സി ടോക്ക് ടൈം വിത്ത് ലീഡര്‍ ചൊവ്വാഴ്ച രാത്രി

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ടോക്ക് ടൈം വിത്ത് ലീഡര്‍ പ്രോഗ്രാം ചൊവ്വാഴ്ച രാത്രി 10 മണിക്ക് അല്‍ബറഹ കെ.എം.സി.സി ഹാളില്‍ നGulf, News, KMCC Talk time with leader program on Saturday night
ദുബൈ: (my.kasargodvartha.com 16.01.2018) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ടോക്ക് ടൈം വിത്ത് ലീഡര്‍ പ്രോഗ്രാം ചൊവ്വാഴ്ച രാത്രി 10 മണിക്ക് അല്‍ബറഹ കെ.എം.സി.സി ഹാളില്‍ നടക്കും. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മണ്ഡലം മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ എ ജലീല്‍ മുഖ്യാതിഥിയായിരിക്കും.

മഹാത്മാ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ലത്വീഫ് മാസ്റ്റര്‍ ഉളുവാര്‍, കുമ്പള അക്കാദമി എം ഡി ഖലീല്‍ മാസ്റ്റര്‍, കെ.എം.സി.സി മണ്ഡലം- ജില്ലാ- സംസ്ഥാന- കേന്ദ്ര നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

എ എ ജലീല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, KMCC Talk time with leader program on Saturday night
< !- START disable copy paste -->

Post a Comment