Join Whatsapp Group. Join now!

നഗരത്തിലെ ആശുപത്രി മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട് നഗരത്തിലെ ആശുപത്രികളില്‍ നിന്നുള്ള മലിന ജലം ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുക്കിവിടുന്നതിനെതിരെ എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്. കറന്തക്കാട്, ബKerala, News, Hospital waste flushing to residence area; SDPI to protest
കാസര്‍കോട്: (my.kasargodvartha.com 14.01.2018) കാസര്‍കോട് നഗരത്തിലെ ആശുപത്രികളില്‍ നിന്നുള്ള മലിന ജലം ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുക്കിവിടുന്നതിനെതിരെ എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്. കറന്തക്കാട്, ബങ്കരകുന്ന്, കുദിര്‍, നെല്ലിക്കുന്ന് വഴി പള്ളം പുഴയിലേക്ക് ഒഴുകുന്ന തോടിലൂടെയാണു മലിന ജലം ഒഴുക്കുന്നത്. ആശുപത്രികളില്‍ നിന്നുള്ള മാലിന്യത്തിന്റെ രൂക്ഷഗന്ധം പ്രദേശവാസികള്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു.

തോടിന്റെ ഇരുവശത്തും  നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വീട്ടിനകത്ത് വരെ മൂക്ക് പൊത്തി കഴിയേണ്ട അവസ്ഥയാണ് ഇവിടെയുള്ള ജനങ്ങള്‍ക്ക്. ഒരു കാലത്ത് ജനങ്ങള്‍ കുളിക്കാനും, അലക്കാനും ഈ തോടിലൂടെ ഒഴുകുന്ന വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കല്‍മാഡി പുഴ  എന്നാണ് പഴയ കാലത്ത് ഇത് അറിയപ്പെട്ടിരുന്നത്. പുഴ ചാലായി, പിന്നീട് തോടായി മാറി. കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കും ഈ തോടിലൂടെ ഒഴുകുന്ന വെള്ളം ഉപകാരപ്പെട്ടിരുന്നു. ഇന്ന് ഈ തോടിലൂടെ ഒഴുകുന്ന മാലിന്യങ്ങള്‍ മൂലം പലവിധ ബുദ്ധിമ്മുട്ടുകള്‍ അനുഭവിക്കുകയാണ് പ്രദേശവാസികള്‍.

പല സ്ഥലങ്ങളിലും മലിന ജലം കെട്ടികിടക്കുന്നതു മൂലം കൊതുകുകള്‍ പെറ്റുപെരുകുന്നു. പകര്‍ച്ച വ്യാധികള്‍ക്ക് ഇത് കാരണമാകുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലും എം എല്‍ എ അടക്കമുള്ളവര്‍ക്കും നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും അതൊന്നും ചെവി കൊണ്ടില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടിയുമായി മുമ്പോട്ട് പോകുമെന്നു എസ് ഡി പി ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

എസ് ഡി പി ഐ  കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന്, സെക്രട്ടറി മനാഫ് സിറാജ് നഗര്‍, ഹാഷിം അണങ്കൂര്‍, ഷഫീഖ്, സാലിഹ്, ഫഹീം തുരുത്തി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hospital waste flushing to residence area; SDPI to protest
< !- START disable copy paste -->

Post a Comment