Join Whatsapp Group. Join now!
Posts

സംസ്ഥാന സ്‌കൂള്‍ കലോത്സവം;ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 455 സ്‌കൂളുകള്‍ മാറ്റുരച്ചപ്പോള്‍ ആദ്യ പത്തില്‍ കാസര്‍കോട്ടെ രണ്ടു വിദ്യാലയങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 12.01.2018) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പരിസമാപ്തി കുറിച്ചപ്പോള്‍ കാസര്‍കോടിന് അഭിമാനമായി രണ്ടു വിദ്യാലയങ്ങള്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് 455 സ്‌കൂളുകള്‍ മാറ്റുരച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആദ്യ പത്തില്‍ ഇടം നേടി ജില്ലയുടെ യശസ്സുയര്‍ത്തിയത്

ചന്ദ്രഗിരിയുടെ തീരത്ത് ആഹ്ലാദത്തിരയിളക്കം സൃഷ്ടിച്ചാണ്‌ സംസ്ഥാന കലോത്സവത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ചരിത്രവിജയം കൊയ്തത്.
Kerala, Kasaragod, Chemnad, School, School-Kalolsavam, Victory, State Level, Group Items, Historical Victory For CJHSS Chemnad And Durga HSS

455 സ്‌കൂളുകള്‍ മാറ്റുരച്ച ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 73 പോയന്റുകള്‍ നേടി അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട് ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയത്.

ആറു ഗ്രൂപ്പിനങ്ങള്‍ ഉള്‍പ്പെടെ 15 ഇനങ്ങളിലായി 63 കുട്ടികളാണ് സ്‌കൂളിനുവേണ്ടി സംസ്ഥാനതലത്തില്‍ മത്സരിച്ചത്. ഇതില്‍ 14 ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. ദഫ്മുട്ട്, ഒപ്പന, വട്ടപ്പാട്ട്, മൈംഷോ, നാടന്‍ പാട്ട്, വഞ്ചിപ്പാട്ട് എന്നിങ്ങനെ മത്സരിച്ച മുഴുവന്‍ ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി. ഇതില്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ദഫ്മുട്ട് ടീം കോടതി അപ്പീല്‍വഴിയാണ് സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തിയത്.

ഉര്‍ദു വിഭാഗത്തില്‍ പ്രസംഗം, ഉപന്യാസം, കവിതാരചന എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കി ഹാട്രിക്ക് വിജയം നേടിയ പ്ലസ്ടു വിദ്യാര്‍ത്ഥി അബ്ദുല്‍ റഹ്്മാന്‍ നസീഫ് സ്‌കൂളിന്റെ അഭിമാനമാനതാരകമായി മാറി. ഉര്‍ദു കഥാരചനയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തബ്ഷീറയും മാപ്പിളപ്പാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫീഖും എ ഗ്രേഡ് നേടി. ഇത് രണ്ടാം തവണയാണ് ചെമ്മനാടിന്റെ ഇശല്‍രാജകുമാരന്‍ ഷഫീഖ് മാപ്പിളപ്പാട്ടില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചത്. ഗിറ്റാര്‍ വായനയില്‍ അരവിന്ദനും ഇംഗ്ലീഷ് കഥാരചനയില്‍ ഹനീനയും അറബിക്ക് പദ്യം ചൊല്ലലില്‍ ഷഹീറയും എ ഗ്രേഡ് സ്വന്തമാക്കി. മൂവരും പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്

സമാനതകളിലാത്ത സുവര്‍ണ്ണനേട്ടത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമെല്ലാം. പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം സയന്‍സ്-ഐടി-സോഷ്യല്‍-സയന്‍സ്-കലാ മേളകളിലും തുടര്‍ച്ചയായി വമ്പന്‍ വിജയങ്ങള്‍ കൈവരിക്കുന്ന സ്‌കൂള്‍ മികവിന്റെ പര്യായമായി മാറുകയാണ്. സ്‌കൂളിലെ അധ്യാപകനായ ജിജി തോമസാണ് സ്‌കൂളിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

68 പോയന്റുകള്‍ കരസ്ഥമാക്കിയാണ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്മാരായ ദുര്‍ഗയ്ക്ക് ഈ വിജയം ഇരട്ടിമധുരമായി. സ്‌കൂള്‍ കലോത്സവത്തില്‍ വര്‍ഷങ്ങളായി ദുര്‍ഗ മികച്ച വിജയങ്ങള്‍ കരഗതമാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Chemnad, School, School-Kalolsavam, Victory, State Level, Group Items, Historical Victory For CJHSS Chemnad And Durga HSS

Post a Comment