കാസര്‍കോട്: (my.kasargodvartha.com 22.01.2018) ജില്ലയില്‍ അടിക്കടി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍ എന്നിവയില്‍ നടപടിയെടുക്കുക, പോലീസില്‍ അഴിച്ചു പണി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ സ്ത്രീകള്‍ കൊല ചെയ്യപ്പെട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് പോലീസിന്റെ പിടിപ്പുകേടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. കൊലപാതകികളെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയമാണ്. പോലീസിന്റെ സംവിധാനത്തില്‍ കഴിവുള്ളവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വിദേശത്ത് ജോലി ചെയ്യുന്നവരാണ് ജില്ലയില്‍ കൂടുതലുള്ളത്. പുരുഷന്മാര്‍ക്ക് വീടുവിട്ട് വിദേശത്ത് പോകാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. സുരക്ഷിതമായി സ്ത്രീകള്‍ക്ക് വീട്ടില്‍ തനിച്ച് താമസിക്കാന്‍ സാധിക്കുന്നില്ല. ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായക്, സംസ്ഥാന സമിതി അംഗങ്ങളായ സുരേഷ് കുമാര്‍ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, ജനനി, സദാനന്ദ റായ്, സെക്രട്ടറിമാരായ എം. ബല്‍രാജ്, ബളാല്‍ കുഞ്ഞിക്കണ്ണന്‍, സവിത ടീച്ചര്‍, ജില്ലാ ഖജാന്‍ജി ജി. ചന്ദ്രന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍. സതീശന്‍, എസ്സിഎസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ. കയ്യാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണന്‍, എം. ഭാസ്‌കരന്‍, സുധാമ ഗോസാഡ, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, പി.ആര്‍. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Watch Video
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, District, President, Women, Murder, Parliament, Treasurer.
< !- START disable copy paste -->