Join Whatsapp Group. Join now!

കണക്റ്റിംഗ് അക്കാദമി: ഓര്‍മകള്‍ അയവിറക്കി വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുകൂടി

കുമ്പള അക്കാദമി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച് 'കണക്റ്റിംഗ് അക്കാദമി' സംഗമം വ്യത്യസ്തമായി. പരിപാടിയില്‍ പഴയ ഓര്‍മകള്‍ അയവിറക്കി വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുകൂടി. സംഗമത്തോടനുബന്ധിച്ച് Gulf, Kumbla, Academy, Connecting Academy, Program, Connecting Academy: Old Students meet conducted,
ദുബൈ: (my.kasargodvartha.com 20.01.2018)  കുമ്പള അക്കാദമി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച് 'കണക്റ്റിംഗ് അക്കാദമി' സംഗമം വ്യത്യസ്തമായി. പരിപാടിയില്‍ പഴയ ഓര്‍മകള്‍ അയവിറക്കി വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുകൂടി. സംഗമത്തോടനുബന്ധിച്ച്  കലാ വിരുന്നും അരങ്ങേറി. ഇഖ്ബാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസ് പേരാല്‍ അധ്യക്ഷത വഹിച്ചു. വളരെ അര്‍ത്ഥപൂര്‍ണമായ കുഞ്ഞു കഥ പറഞ്ഞാണ് അബ്ബാസ് അധ്യക്ഷ പ്രസംഗം തുടങ്ങിയത്.

ലത്തീഫ് മാസ്റ്ററുടെ ഗാനം സംഗമത്തെ രസകരമാക്കി. മുജീബുല്ലാഹ് ക്ലാസെടുത്തു. കുമ്പള അക്കാദമിയില്‍ പഠിച്ചു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരെ ഖലീല്‍ മാസ്റ്റര്‍ പ്രത്യേകം അഭിനന്ദിച്ചു. ക്യാമ്പസ് വിസ്ത ഓര്‍ഗനൈസിംഗ് അംഗങ്ങളായ ഖാലിദ് മായിപ്പാടി, മിര്‍ഷാദ് അലി പൂരണം, സാബിര്‍, മുനീബ്, നാഫി എന്നിവര്‍ സംബന്ധിച്ചു. ശംസുദ്ദീന്‍ മാസ്റ്റര്‍, ഉമ്മര്‍ തുടങ്ങിയവര്‍ പൂര്‍വ വിദ്യര്‍ത്ഥികളുടെ പരിപാടികള്‍ നിയന്ത്രിച്ചു.

Gulf, Kumbla, Academy, Connecting Academy, Program, Connecting Academy: Old Students meet conducted,

തുടര്‍ന്ന് തെരഞ്ഞെടുത്ത കുട്ടികളുടെ കലാ പരിപാടികള്‍ അവതരിപ്പിച്ചു. നയിഫ് മെഡിക്കല്‍ എംഡി യൂനുസിന്റെ സാന്നിധ്യവും പരിപാടിക്ക് ഹരം പകര്‍ന്നു. ഓരോരുത്തരുടെയും വിദ്യാലയ സ്മരണകള്‍ വിവരിച്ചപ്പോള്‍ പങ്കെടുത്തവര്‍ക്കെല്ലാം അതൊരു മധുരനൊമ്പരമായി. ലത്തീഫ് മാസ്റ്റര്‍ കണക്റ്റിംഗ് അക്കാദമിയുടെ സ്‌നേഹ ആദരം ഏറ്റുവാങ്ങി. വ്യത്യസ്ത ബാച്ചുകള്‍ ഖലീല്‍ മാസ്റ്റര്‍ക്ക് മൊമെന്റോകള്‍ നല്‍കി ആദരിച്ചു.

ചടങ്ങില്‍ മെന്‍സ് ഗ്യാലറി ദുബൈ എം ഡി ഖാലിദ്, നൈഫ് മെഡിക്കല്‍ എം ഡി യൂനുസ്, മുജീബുല്ലാഹ് സി ജി, കണ്ണൂര്‍ പാരഗണ്‍ എം ഡി ശംസുല്‍ ഹാരിസ്, ഐമോ പ്ലേയ്‌വുഡ് എം ഡി അഷ്റഫ് മംഗളൂരു തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുര്‍ റഹ് മാന്‍ സഖാഫി, ജംഷീര്‍, സത്താര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാദിഖ് മുഖു സ്വാഗതവും മിദ്ലാജ് നന്ദിയും പറഞ്ഞു.

Keywords: Gulf, Kumbla, Academy, Connecting Academy, Program, Connecting Academy: Old Students meet conducted, 

Post a Comment