Kerala

Gulf

Chalanam

Obituary

Video News

സാഹിത്യവും സാമ്രാജ്യവും കേന്ദ്രസര്‍വകലാശാലയുടെ ഗ്യാന്‍ ശില്‍പശാല സമാപിച്ചു

കാസര്‍കോട്: (my.kasargodvartha.com 03.01.2018) കേന്ദ്രസര്‍വകലാശാല വിദ്യാനഗര്‍ ക്യാമ്പസില്‍ ഇംഗ്ലീഷ് താരതമ്യ സാഹിത്യവിഭാഗത്തിന്റെയും സെന്റര്‍ ഫോര്‍ തിയറി ആന്‍ഡ് ക്രിട്ടിസിസത്തിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26 മുതല്‍ ആറു ദിവസം 'സാഹിത്യവും സാമ്രാജ്യവും' എന്ന വിഷയത്തെ അധികരിച്ചു നടന്ന ഗ്യാന്‍ ശില്‍പശാല / കോഴ്‌സ് സമാപിച്ചു. കൊളംബിയ സര്‍വകലാശാലയിലെ (ന്യുയോര്‍ക്ക്) താരതമ്യസാഹിത്യവിഭാഗ അധ്യാപികയായ പ്രൊഫ. ഗൗരി വിശ്വനാഥന്‍ (ഡയറക്ടര്‍, ദക്ഷിണേഷ്യ ഇന്‍സ്റ്റിറ്റിയൂട്ട്) ആയിരുന്നു കോഴ്‌സിന്റെ മുഖ്യ പ്രഭാഷക. 'നിഗൂഡതയുടെ സംസ്‌കാരങ്ങള്‍: സാഹിത്യഭാവനയും സാമ്രാജ്യവും ' എന്ന വിഷയത്തില്‍ നടത്തിയ പൊതുപ്രഭാഷണമടക്കം പതിനൊന്ന് പ്രഭാഷണങ്ങളും ചര്‍ച്ചകളും കോഴ്‌സിന്റെ ഭാഗമായി നടന്നു.

Kerala, News, Kasargod, Central university workshop conducted.


'ഗ്യാന്‍ പോലെയുള്ള സംരംഭങ്ങള്‍ വിദ്യാഭ്യാസരംഗത്തെ അറിവ് ഉത്പാദനത്തിലും വിതരണത്തിലും പ്രമുഖ പഠന ഗവേഷണ കേന്ദ്രങ്ങള്‍ക്കിടയിലുള്ള ശ്രേണീകൃത മേല്‍കോയ്മകളെയും അധികാരത്തെയും വികേന്ദ്രീകരിക്കുന്നതിന് സഹായകമാകുന്നുവെന്ന് പ്രൊഫ. ഗൗരി വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി ഗോപകുമാര്‍, കേന്ദ്ര സര്‍വകലാശാല താരതമ്യ വകുപ്പ് മേധാവിയും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഡോ. പ്രസാദ് പന്ന്യന്‍, ഗ്യാന്‍ ലോക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ: രാജേന്ദ്രന്‍ പിലാങ്കട്ട എന്നിവര്‍ ചടങ്കില്‍ സന്നിഹിതരായിരുന്നു. ഭാഷാതാരതമ്യസാഹിത്യ വിഭാഗം ദീന്‍ പ്രൊഫസര്‍ അജിത്കുമാര്‍, വിദ്യാഭ്യാസവിഭാഗം ദീന്‍ പ്രൊഫ. സുരേഷ്, ഡോ. ശാലിനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്നും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 22 അധ്യാപക/ വിദ്യാര്‍ത്ഥി / ഗവേഷക പ്രതിനിധികളാണ് കോഴ്‌സില്‍ പങ്കെടുത്തത്. പത്തൊന്‍സിന്റെ മൂണ്‍ണ്‍സ്‌റ്റോണ്‍, ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ദി സൈന്‍ ഓഫ് ഫോര്‍, റിച്ചാര്‍ഡ് മാര്‍ഷിന്റെ ദി ബീറ്റില്‍, ആര്‍. എല്‍. സ്റ്റീവന്‍സണ്‍ എഴുതിയ ഡോ. ജെകില്‍ ആന്‍ഡ് മി. ഹൈഡ്, റൈഡര്‍ ഹഗ്ഗാര്‍ഡിന്റെ കിംഗ് സോളമന്‍സ് മൈന്‍സ്, ഷി എന്നീ ഇംഗ്ലീഷ് നോവലുകള്‍ ഉള്‍പ്പെടുത്തിയ ക്ലാസുകള്‍ സാഹിത്യവായനയിലും പഠനത്തിലും സൂക്ഷ്മ അപഗ്രഥനത്തിന്റെ പ്രാധാന്യവും ഗൗരവവും അടയാളപ്പെടുത്തുന്നതായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Central university workshop conducted.

kvarthaksd

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive