Join Whatsapp Group. Join now!

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്‌നേഹ നിധി വാട്‌സ്ആപ്പ് ഗ്രൂപ്പും എഫ് സി കരോടാ ഹെല്‍പ്ലൈനും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡൊണേറ്റ് ലവ് ആന്‍ഡ് സേവ് ലൈഫ് എന്ന സന്ദേശമുയര്‍ത്തി ഉദ്യാKerala, News, Blood Donation Camp conducted
മഞ്ചേശ്വരം: (my.kasargodvartha.com 07.01.2018) സ്‌നേഹ നിധി വാട്‌സ്ആപ്പ് ഗ്രൂപ്പും എഫ് സി കരോടാ ഹെല്‍പ്ലൈനും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡൊണേറ്റ് ലവ് ആന്‍ഡ് സേവ് ലൈഫ് എന്ന സന്ദേശമുയര്‍ത്തി ഉദ്യാവരം സിറാജുല്‍ ഹുദ മദ്രസയില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെ 132 പേര്‍ രക്തദാനം നിര്‍വ്വഹിച്ചതാി സംഘാടകര്‍ അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ അസ്ലം ഉദ്യാവാറിനെ പരിപാടിയില്‍ ആദരിച്ചു.

സിറാജുല്‍ ഹുദാ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ഖുതുബുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ ഉദ്യാവര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്ല ഗുഡഗേരി, മുക്താര്‍, മഞ്ചേശ്വരം പ്രസ് ക്ലബ് ഭാരവാഹികളായ ആരിഫ് മച്ചംപാടി, റഹ് മാന്‍ ഉദ്യാവര്‍ എന്നിവര്‍ പങ്കെടുത്തു. റാസിഖ് മഞ്ചേശ്വരം, അഷ്ഫാഖ്, റൈഹാന്‍, ലത്വീഫ് കരോട, ബഷീര്‍, ഇസാഖ്, അഫ്‌സല്‍, ആസിഫ്, തബാറക്, ജാവിദ്, നൗഷാദ്, തൗസീഫ്, ഇഖ്വാന്‍, അസ്ഫര്‍, നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

< !- START disable copy paste -->

Post a Comment