Join Whatsapp Group. Join now!

രാജ്യം 69-ാം റിപബ്ലിക് ദിന നിറവില്‍; ജില്ലയിലും വിപുലമായ ആഘോഷം

രാജ്യത്തിന്റെ 69-ാം റിപബ്ലിക് ദിനം ജില്ലയിലും വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ Kerala, News, Kasargod, Republic day celebration, 69th Republic day marked in Kasargod.
കാസര്‍കോട്: (my.kasargodvartha.com 26.01.2018) രാജ്യത്തിന്റെ 69-ാം റിപബ്ലിക് ദിനം ജില്ലയിലും വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. ജില്ലാകളക്ടര്‍ ജീവന്‍ ബാബു കെ, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, എഡിഎം എന്‍ ദേവീദാസ്, ആര്‍ഡിഒ സി ബിജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ രവികുമാര്‍, ശശീധര ഷെട്ടി, കെ ജയലക്ഷ്മി, എ കെ രമേന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഡിവൈഎസ്പിമാര്‍, വിവിധ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.


ജില്ലാപോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, സായുധ പോലീസ്, എക്സൈസ്, കെഎപി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍സിസി സീനിയര്‍ ഡിവിഷന്‍ കാസര്‍കോട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, എന്‍സിസി ജൂനിയര്‍ ഡിവിഷന്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ജിഎച്ച്എസ്എസ്, പെരിയ ജവഹര്‍ നവോദയ-ബാന്റ് പാര്‍ട്ടി, കാഞ്ഞങ്ങാട് ഇക്ബാല്‍ എച്ച്എസ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, എന്‍സിസി ഫോര്‍ ഗേള്‍സ് പെരിയ ജവഹര്‍ നവോദയ, ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി എയര്‍വിങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാലോത്ത് കസ്ബ ജിഎച്ച്എസ്, കൊടക്കാട് കെഎംവിഎച്ച്എസ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ്, നായന്മാര്‍മൂല ടിഐഎച്ച്എസ്എസ്, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം, റെഡ്ക്രോസ് യൂണിറ്റ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഈസ്റ്റ് ബെല്ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,  സ്‌കൗട്ട്സ് പെരിയ ജവഹര്‍ നവോദയ വിദ്യാലയ,  പട്ട്ല ജിഎച്ച്എസ്എസ്, ചിന്മയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, ഗൈഡ്സ് വിഭാഗത്തില്‍  പെരിയ ജവഹര്‍  നവോദയ, പട്ട്ല ജിഎച്ച്എസ്എസ്, എംആര്‍എസ് പരവനടുക്കം-ബാന്റ് സംഘം എന്നിവര്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. പരേഡിന് കാസര്‍കോട് എ ആര്‍ ക്യാമ്പിലെ റിസര്‍വ്വ് ഇന്‍സ്പെക്ടര്‍ എ പി കുഞ്ഞിക്കണ്ണന്‍, സബ് ഇന്‍സ്പെക്ടര്‍ എം കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പരേഡില്‍ പോലീസ് വിഭാഗത്തില്‍ ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്സ് കാസര്‍കോട്, എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ സിഎച്ച്എസ് എസ് ചട്ടഞ്ചാല്‍, റെഡ്ക്രോസ്സില്‍ ഈസ്റ്റ് ബെല്ല ഗവ. എച്ച്എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിഭാഗത്തില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയ എന്നിവരും സമ്മാനാര്‍ഹരായി.



വിജയികള്‍ക്ക് മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പരവനടുക്കം ജിഎംആര്‍എച്ച്എസ്, പെരിയ ജവഹര്‍ നവോദയ, അണിഞ്ഞ ചെന്താരകം കലാകായിക കേന്ദ്രം, കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍, കുടുംബശ്രീ, ചൈതന്യ യോഗ സെന്റര്‍, പെരിയാറ്റടുക്കം സെന്റ് മേരീസ് സ്‌കൂള്‍, പറക്കളായി പിഎന്‍പിഎസ് ആയൂര്‍വേദ മെഡിക്കല്‍ കോളജ്, കാസര്‍കോട് എന്‍വൈകെ എന്നിവരാണ് സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചത്.


ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം: അഡ്വ. വി എം മുനീര്‍

തളങ്കര: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് കാസര്‍കോട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍. ഗ്രീന്‍ സ്റ്റാര്‍ തളങ്കരയുടെ റിപബ്ലിക് ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കാജനകമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നത്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇന്ത്യ ഒറ്റ രാജ്യമാണെന്ന പ്രതീതി ഉണ്ടായത് ഇന്ത്യ സമ്പൂര്‍ണ റിപബ്ലികായി പ്രഖ്യാപിച്ചതിന് ശേഷമാണ്.

അന്നുമുതല്‍ ഇന്നുവരെ ഇന്ത്യയുടെ ഭരണഘടനയാണ് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തിപിടിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ ന്യൂനപക്ഷമടക്കമുള്ള മതേത്വരതത്തില്‍ വിശ്വസിക്കുന്ന ഭൂരിഭാഗം ജനങ്ങളിലും ആശങ്ക ഉണ്ടാകുന്ന കാര്യങ്ങളാണ്. ഭരണഘടനയിലൂടെ സംരക്ഷിക്കപ്പെട്ടിരുന്ന മതേത്വരത്തവും ജനാധിപത്യവും അതിന്റെ നിലനില്‍പിന് ഭീഷണിയുണ്ടാകുന്ന തരത്തിലാണ് ഈ സംഭവങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ അവസരത്തിലാണ് ഭരണഘടന നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ അനുയായികളായ നാം ജാഗ്രത പുലര്‍ത്തി പ്രവര്‍ത്തികേണ്ടത്. ഗ്രീന്‍ സ്റ്റാര്‍ തളങ്കരയക്ക് ഇക്കാര്യത്തില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന് റിപബ്ലിക് ദിന സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.


പരിപാടിയില്‍ സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. എം എസ് അബൂബക്കര്‍, ലത്തീഫ് അഷ്റഫി, കെ എം അബ്ദുല്‍ അസീസ്, റസാഖ് എന്‍ എ, ഷംസുദ്ധീന്‍ ഇ, ബി യു അബ്ദുല്ല, ഷരീഫ്, എം എച്ച് അബ്ദുല്‍ ഖാദര്‍, ഹമീദ് വക്കീല്‍, സലീം ത്രീസ്റ്റാര്‍, സിദ്ദീഖ് പെന്‍സി, അമാനുല്ലാഹ് അങ്കാര്‍, മുഹമ്മദ് ഹാജി, നാസിര്‍ പട്ടേല്‍, നിസാര്‍, ഹനീഫ് ദീനാര്‍, ഇസ്മാഈല്‍ കുളത്തുങ്കര, റിനാസ് മാസ്റ്റര്‍, ഫര്‍സീന്‍ എം എസ്, ഉസ്മാന്‍, സിനാന്‍, മുഹാസ് അഹമ്മദ്, സയ്യിദ് തങ്ങള്‍, കലന്തര്‍ ഷാ പട്ടേല്‍, ജിഷാന്‍, റഹ് മാന്‍ സംബന്ധിച്ചു.

69 ാം റിപ്പബ്ലിക് ദിനം: രാജ്യസ്‌നേഹ പ്രതിജ്ഞയെടുത്ത് കുമ്പള അക്കാദമി വിദ്യാര്‍ത്ഥികള്‍

കുമ്പള: രാജ്യത്തിന്റെ 69 ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ കുമ്പള അക്കാദമി വിദ്യാര്‍ത്ഥികളും പങ്കാളികളായി. യൂണിയന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. പത്ത് മണിക്ക് ആരംഭിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവ് കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരതത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ ബാധ്യസ്ഥനാണെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുത്തു.

Kerala, News, Kasargod, Republic day celebration, 69th Republic day marked in Kasargod.

ജെസിഐ മുന്‍ പ്രസിഡന്റും ഇംഗ്ലീഷ് അധ്യാപകനുമായ അബ്ദുല്‍ മജീദ്, അധ്യാപകന്‍ യതീഷ്, ചെയര്‍മാന്‍ ഹഫീസ് തുടങ്ങിയവര്‍ റിപബ്ലിക് ദിന സന്ദേശം നല്‍കി. ഡയറക്ടര്‍ ബോര്‍ഡ് അംഗം മസ്തൂഖ് കുമ്പള, അധ്യാപകനായ ഫാറൂഖ് ഷിറിയ, കണ്‍വീനര്‍ അഫ്‌സല്‍ റഹ് മാന്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ അല്‍ത്താഫ്, ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ സാബിത്ത്, സ്റ്റുഡന്റ് എഡിറ്റര്‍ സാബിത്ത് എ, മറ്റു കൗണ്‍സില്‍ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.

'റിപബ്ലിക്ക് ദിനവും കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയുനുള്ളതും': എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ റിപബ്ലിക് ദിനമാഘോഷിച്ചു

ബോവിക്കാനം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ ആലൂര്‍ യൂണിറ്റ് കമ്മിറ്റി റിപബ്ലിക്ക് ദിനവും, കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയുനുള്ളതും എന്ന പ്രമേയത്തില്‍ പരിപാടി സംഘടിപ്പിച്ചു. എസ്.വൈ.എസ്. മുളിയാര്‍ സര്‍ക്കിള്‍ സെക്രട്ടറി സവാദ് ടി കെ പതാക ഉയര്‍ത്തി. കുട്ടികള്‍ക്ക് രാഷ്ട്രത്തോട് പറയുനുള്ളത് എന്ന പരിപാടി, യൂണിറ്റ് മഴവില്‍ പ്രസിഡന്റ് അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു.



സെക്രട്ടറി ഉവൈസ് ടി കെ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ എം കെ പരിപാടി നിയന്ത്രിച്ചു. യൂണിറ്റ് സെക്രട്ടറി ഇര്‍ഫാന്‍ കടവില്‍, ജുനൈദ് കടവില്‍, നവാസ്, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ബാസിത്ത് സ്വാഗതവും ഖാദര്‍ നന്ദിയും പറഞ്ഞു.


കുട്ടികള്‍ക്ക് രാഷ്രത്തോട് പറയാനുണ്ട് എന്ന പ്രമേയത്തില്‍ മഴവില്‍ സംഗം പോത്താംകണ്ടം യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മദ്രസ മാനേജര്‍ സഹീദ് മൗലവി ദേശീയ പതാക ഉയര്‍ത്തുന്നു.


റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി നെല്ലിക്കുന്ന് കടപ്പുറം ഫാസ്‌ക് ക്ലബ് പ്രവര്‍ത്തകര്‍ ക്ലബ്ബും പരിസരവും ശുചീകരിക്കുന്നു


റിപബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി 'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍ ' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് പള്ളങ്കോട് ഹയാത്തുല്‍ ഇസ്‌ലാം മദ്രസ എസ് കെ എസ് ബി വി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാല ഇന്ത്യ


റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അംഗഡിമുഗര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ അഷോക ഡി പതാക ഉയര്‍ത്തുന്നു



ഗ്രീന്‍ സ്റ്റാര്‍ തളങ്കരയുടെ റിപ്പബ്ലിക്ക്ദിന പരിപാടി കാസര്‍കോട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍  ഉദ്ഘാടനം ചെയ്യുന്നു.


റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി കാസര്‍കോട്് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ ദേശിയ പതാക ഉയര്‍ത്തുന്നു


കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍ പതാക ഉയര്‍ത്തുന്നു


ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഹൊസ്ദുര്‍ഗ്ഗ് അങ്കണ്‍വാടിയില്‍ കൗണ്‍സിലര്‍ എച്ച് സുകന്യ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Republic day celebration, 69th Republic day marked in Kasargod.

Post a Comment