Join Whatsapp Group. Join now!

അടച്ചിട്ട മുറിയില്‍ സൂക്ഷിച്ചിരുന്ന 162 കുപ്പി വിദേശമദ്യം പിടികൂടി; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍, ഉടമയ്ക്കായി അന്വേഷണം

അടച്ചിട്ട മുറിയില്‍ സൂക്ഷിച്ചിരുന്ന 162 കുപ്പി വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഉടമയ്ക്കായി പോലീസ് അന്വേഷKerala, News, 162 bottle liquor Seized from House
കാസര്‍കോട്: (my.kasargodvartha.com 14.01.2018) അടച്ചിട്ട മുറിയില്‍ സൂക്ഷിച്ചിരുന്ന 162 കുപ്പി വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഉടമയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. തളങ്കര ദീനാര്‍ നഗറില്‍ വീടിനോട് ചേര്‍ന്നുള്ള അടച്ചുപൂട്ടിയ മുറിയില്‍ വെച്ചാണ് കാസര്‍കോട് എസ് ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മദ്യം പിടികൂടിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് 180 മില്ലി വീതമുള്ള മദ്യകുപ്പികള്‍ പോലീസ് പിടിച്ചെടുത്തത്. തമിഴ്നാട് സേലം സ്വദേശി ഏഴിമല (55)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

തളങ്കര സ്വദേശി മെഹ്ബൂബാണ് കര്‍ണാടകയില്‍ നിന്നും മദ്യമെത്തിച്ചതെന്ന് ഏഴിമല മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ മെഹ്ബൂബിനെ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. പോലീസുകാരായ ഓസ്റ്റില്‍തമ്പി, ഗോകുല്‍, രതീഷ്, വേണുഗോപാല്‍, രാജേഷ്, സജിത്ത് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.

< !- START disable copy paste -->

Post a Comment