മേല്‍പറമ്പ്: (my.kasargodvartha.com 21.12.2017) പ്രകൃതി രമണീയമായ ചന്ദ്രഗിരി കോട്ട സ്വദേശ- വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധത്തില്‍ നവീകരിച്ച് വിനോദ സഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണമെന്ന് തമ്പ് മേല്‍പറമ്പ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കോട്ട നവീകരണത്തിനായി അനുവദിക്കപ്പെട്ട തുക ശരിയായി വിനിയോഗിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ചാരികള്‍ക്കായി പ്രകൃതി ഭംഗി ആസ്വദിക്കാനായി ചന്ദ്രഗിരി കോട്ടയില്‍ സ്ഥാപിച്ചിരുന്ന ബൈനോകുലറുകള്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അബ്ദുല്‍ മജീദ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ട്രഷറര്‍ യൂസഫ് ബി എ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജലീല്‍ കോയ, വിജയന്‍ മാസ്റ്റര്‍, ഷാഫി നാലപ്പാട്, റസാഖ് എം.എ, ഷംസുദ്ദീന്‍ ടി.എം., ഇ എം ഇബ്രാഹിം, പുരുഷോത്തമന്‍ ചെമ്പിരിക്ക, ടി. കണ്ണന്‍, താജുദ്ദീന്‍ ചെമ്പിരിക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അനൂപ് കളനാട് സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മൊഹ്‌സിന്‍ കെ.എം. നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി അബ്ദുല്‍ മജീദ് ചെമ്പിരിക്ക (പ്രസിഡണ്ട്), അനൂപ് കളനാട് (ജനറല്‍ സെക്രട്ടറി), ഷാഫി നാലപ്പാട് (ട്രഷറര്‍), എ ആര്‍. അഷ്‌റഫ്, വിജയന്‍ മാസ്റ്റര്‍ (വൈസ് പ്രസിഡണ്ടുമാര്‍) ശംസുദ്ദീന്‍ ടി എം, മൊഹ്‌സിന്‍ കെ.എം (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. പുരുഷോത്തമന്‍ ചെമ്പിരിക്ക റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.
വരും വര്‍ഷം നടപ്പിലാക്കേണ്ടുന്ന നിര്‍ദ്ധന രോഗികള്‍ക്കുള്ള ധനസഹായം, വൃക്കരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ്, അക്യുപംഗ്ചര്‍ ക്യാമ്പ്, രക്ഷിതാക്കള്‍ക്കുള്ള പാരന്റിംഗ് ക്ലാസ്, നാലപ്പാട് ഫര്‍ണീച്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി വിവിധ ജീവകാരുണ്യ- കലാ- കായിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thumb Melparamba demands Upgrading of Chandragiri fort.