Join Whatsapp Group. Join now!

സാദിഖ് മെമ്മോറിയല്‍ ആറാമത് സ്വര്‍ണ മെഡലുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

വിദ്യാര്‍ത്ഥി ജീവിത കാലഘട്ടത്തില്‍ തന്നെ സ്വന്തമായി തഫ്‌സീര്‍ ഗ്രന്ഥം തയാറാക്കിയ വൈജ്ഞാനിക പ്രതിഭയും മാതൃകാ വിദ്യാര്‍ത്ഥിയുമായിരുന്ന മര്‍ഹൂം എം എ സാദിഖിന്റെ Kerala, News, Sadiq memorial gold medal for winners distributed
കാസര്‍കോട്: (my.kasargodvartha.com 10.12.2017) വിദ്യാര്‍ത്ഥി ജീവിത കാലഘട്ടത്തില്‍ തന്നെ സ്വന്തമായി തഫ്‌സീര്‍ ഗ്രന്ഥം തയാറാക്കിയ വൈജ്ഞാനിക പ്രതിഭയും മാതൃകാ വിദ്യാര്‍ത്ഥിയുമായിരുന്ന മര്‍ഹൂം എം എ സാദിഖിന്റെ സ്മരണയ്ക്ക് സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ മികച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ ആറാമത് സ്വര്‍ണ മെഡലുകളും പുരസ്‌കാരങ്ങളും സമ്മാനിച്ചു. ജസീല്‍ സിനാന്‍, അഹമദ് ഷഹ്ബാസ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചത്.

ജേതാക്കള്‍ക്ക് തായലങ്ങാടി ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് ഷംസുദ്ദീന്‍ ബായിക്കര, ഖിളര്‍ ജമാഅത്ത് മാര്യേജ് റിലീഫ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് ടി.എം എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണ മെഡലുകളും പുരസ്‌കാരങ്ങളും സമ്മാനിച്ചു. അബ്ദുര്‍ റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. എം.എ ഷാഫി സ്വാഗതം പറഞ്ഞു.

അബൂബക്കര്‍ ഹാഷിമി, നൗഷാദ് ഹാഷിമി, ഷുക്കൂര്‍ മൗലവി തായലങ്ങാടി, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, എം കെ മുഹമ്മദ്, മഖ്‌സൂദ് സ്റ്റേറ്റ്‌സ്, അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍, നൗഷാദ് കരിപ്പൊടി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ടി.പി ഹമീദ്, ഷുക്കൂര്‍ കോളിക്കര, ഹാരിസ് കമ്പിളി, ഫസല്‍ റഹ് മാന്‍, നിസാമുദ്ദീന്‍, എ.എ ബഷീര്‍, ഇസ്മാഈല്‍ തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sadiq memorial gold medal for winners distributed

Post a Comment