Join Whatsapp Group. Join now!

കടലാക്രമണം; മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: മുസ്ലിം ലീഗ്

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളി Kerala, News, Kasargod, Muslim league, Letter,Compensation, Muslim league demands compensation for fishermen family.
കാസര്‍കോട്: (my.kasargodvartha.com 04.12.2017) ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടും, ജീവനും, തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ ആശ്വാസ നടപടികളുമില്ലാതെ പോയത് അത്യന്തം പ്രതിഷേധര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.

കടലാക്രമണം രൂക്ഷമായതോടെ എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് തീരപ്രദേശങ്ങളിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍.



കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയായ സുനിലിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. രൂക്ഷമായ കടലാക്രമണം മൂലം ജില്ലയുടെ തീര പ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് ലക്ഷകണക്കില്‍ രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.

ഇത് കണക്ക് എടുക്കാനോ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനോ ആശ്വാസ നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തിര സര്‍ക്കാര്‍ നടപടിയുണ്ടാകണമെന്നും നാശ നഷ്ടങ്ങളുണ്ടായ മുഴുവന്‍ തൊഴിലാളി കുടുംബങ്ങള്‍ക്കും തക്കതായ നഷ്ട പരിഹാരം നല്‍കണമെന്നും അബ്ദുല്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Muslim league, Letter,Compensation, Muslim league demands compensation for fishermen family.

Post a Comment