Join Whatsapp Group. Join now!

മൊഗ്രാല്‍പുത്തൂര്‍ പറപ്പാടി മഖാം ഉറൂസ് 14 മുതല്‍

മൊഗ്രാല്‍പുത്തൂര്‍ പറപ്പാടി മഖാം ഉറൂസ് 14 മുതല്‍ 24 വരെ നടക്കും. 14 ന് രാവിലെ പത്തിന് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. രാത്രി ഒമ്പത് മണിക്ക് സKerala, News, Mogral Puthur Parappady Maqam Uroos starts on 14th
കാസര്‍കോട്: (my.kasargodvartha.com 10.12.2017) മൊഗ്രാല്‍പുത്തൂര്‍ പറപ്പാടി മഖാം ഉറൂസ് 14 മുതല്‍ 24 വരെ നടക്കും. 14 ന് രാവിലെ പത്തിന് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. രാത്രി ഒമ്പത് മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

അബ്ദുല്‍ നാസര്‍ ലത്തീഫി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ അന്‍വര്‍ അലി ഹുദവി, മുഹമ്മദ് അഷ്റഫ് ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, ഉസ്മാന്‍ സഅദി കൊട്ടോടി, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, നൗഫല്‍ സഖാഫി കളസ, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, ഉമര്‍ ഹുദവി മലപ്പുറം, എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, മന്‍സൂര്‍ അലി ഫൈസി കാളമ്പാടി, സയ്യിദ് മഹ് മൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ത്വാഖ അഹ് മദ് മുസ്ലിയാര്‍, കെ.കെ അബ്ദുല്‍ ലത്വീഫ് ഫൈസി പുന്നൂര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കും.

23ന് രാത്രി ഒമ്പത് മണിക്ക് സമാപന സമ്മേളനം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രൂസി മലപ്പുറം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. 24ന് പുലര്‍ച്ചെ അഞ്ചിന് മൗലീദ് പാരായണവും രാവിലെ 10 മണി മുതല്‍ അന്നദാന വിതരണവും ഉണ്ടാവും.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഹമീദ് പറപ്പാട്, എസ്.പി സ്വലാഹുദ്ദീന്‍, കെ.എ അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ പാറപ്പാടി, അഹ് മദ് ദേശാംകുളം എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Mogral Puthur Parappady Maqam Uroos starts on 14th

Post a Comment