Join Whatsapp Group. Join now!

മിസ്ബാഹ് ദശവാര്‍ഷിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും നബിദിന കലാപരിപാടിയും വെള്ളിയാഴ്ച ആരംഭിക്കും

കോപ്പ സി എം ബാദ് മിസ്ബാഹുല്‍ ഹുദാ യുവജന സംഘത്തിന്റെ മിസ്ബാഹ് ദശവാര്‍ഷിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും നബിദിന കലാപരിപാടിയും വെള്ളിയാഴ്ചKerala, News, Meelad Celebration in Koppa Started on Friday
കാസര്‍കോട്: (my.kasargodvartha.com 13.12.2017) കോപ്പ സി എം ബാദ് മിസ്ബാഹുല്‍ ഹുദാ യുവജന സംഘത്തിന്റെ മിസ്ബാഹ് ദശവാര്‍ഷിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും നബിദിന കലാപരിപാടിയും വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17ന് സമാപിക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് മിസ്ബാഹ് ദശവാര്‍ഷിക സമ്മേളനവും ബൈത്തുല്‍ മിസ്ബാഹിന്റെ താക്കോല്‍ദാനവും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ബ്ലോക്ക്പഞ്ചായത്ത് അംഗം മുഹമ്മദ്കുഞ്ഞി ചായിന്റടി മുഖ്യാതിഥിയാകും. രാത്രി എട്ടിന് മതപ്രഭാഷണം. 16 ന് വൈകിട്ട് 6.30ന് ആദരിക്കല്‍ ചടങ്ങ് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി. രാത്രി എട്ടിന് മതപ്രഭാഷണം. 17 ന് രാവിലെ ഒമ്പതിന് നബിദിന കലാപരിപാടി, രാത്രി പത്തിന് സമാപന സദസും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ എം മുഹമ്മദ് വാസില്‍, എം എ അബ്ദുല്‍ അസീസ്, പി എം അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Meelad Celebration in Koppa Started on Friday

Post a Comment