നീലേശ്വരം: (my.kasargodvartha.com 15.12.2017) സമൂഹത്തിലെയും സമുദായത്തിലെയും വിഷമങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന നിരാലംബര്‍ക്ക് എന്നും അത്താണിയാണ് കെഎംസിസി എന്നും കെഎംസിസിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ പ്രസ്താവിച്ചു. കുവൈത്ത് കെ എം സി സിയുടെ തൃക്കരിപ്പൂര്‍ സി എച്ച് സെന്ററിനുള്ള ധനസഹായം സി എച്ച് സെന്റര്‍ ചെയര്‍മാന്‍ എം എ സി കുഞ്ഞബ്ദുല്ല ഹാജിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കുവൈത്ത് കെഎംസിസി മുന്‍ പ്രസിഡണ്ടുമാരായ റഫീഖ് കോട്ടപ്പുറം, ഹംസ ബല്ല, ഭാരവാഹി അബ്ദുല്ല കടവത്ത്, സി എച്ച് സെന്റര്‍ കണ്‍വീനര്‍ കെ എം മുഹമ്മദ് കുഞ്ഞി, ഷഹീര്‍ എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ കുവൈത്ത് കെഎംസിസി മുന്‍ പ്രസിഡണ്ടുമാരായ റഫീഖ് കോട്ടപ്പുറം, ഹംസ ബല്ല, ഭാരവാഹി അബ്ദുല്ല കടവത്ത്, സി എച്ച് സെന്റര്‍ കണ്‍വീനര്‍ കെ എം മുഹമ്മദ് കുഞ്ഞി, ഷഹീര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Nileshwaram, KMCC, MC Qamarudheen on KMCC.