Join Whatsapp Group. Join now!

സംഘപരിവാര്‍ കലാപത്തിന് കോപ്പുകൂട്ടുന്നു: എസ്.ഡി.പി.ഐ

നിരന്തരം വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ നേതാക്കളെ അണിനിരത്തി പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ച് കുഞ്ചത്തൂരിനെ കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ Kerala, News, Kunjathur SDPI against Sangh Parivar
കുഞ്ചത്തൂര്‍: (my.kasargodvartha.com 29.12.2017) നിരന്തരം വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ നേതാക്കളെ അണിനിരത്തി പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ച് കുഞ്ചത്തൂരിനെ കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ കോപ്പുകൂട്ടുന്നുവെന്ന് എസ്.ഡി.പി.ഐ കുഞ്ചത്തൂര്‍ ബ്രാഞ്ച് ആരോപിച്ചു. ആഴ്ച്ചകള്‍ക്ക് മുമ്പ് നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം തീകൊടുത്ത് നശിപ്പിച്ച് വര്‍ഗീയ കലാപം നടത്താനുള്ള സംഘപരിവാര്‍ ശ്രമം നാട്ടുകാരുടെ സംയമനം മൂലം പാളിയിരുന്നു.

സംഘപരിവാറിന്റെ ഇത്തരം കലാപ ശ്രമങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും ഇത്തരം ശ്രമങ്ങളില്‍ നിന്നും സംഘപരിവാര്‍ പിന്‍മാറിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ജനാധിപത്യ രീതിയില്‍ ചെറുക്കുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. നിയാസ് കുഞ്ചത്തൂര്‍, സക്കരിയ ഉദ്യാവര്‍, ഫാറൂഖ് കുഞ്ചത്തൂര്‍, സഹദ് ഉദ്യാവര്‍, റഹ് മാന്‍ പദവ്, സിദ്ദീഖ് കുഞ്ചത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

< !- START disable copy paste -->

Post a Comment