കാസര്‍കോട്: (my.kasargodvartha.com 13.12.2017) കെ.പി.എ.സി.യുടെ 63-ാമത് നാടകമായ ഈഡിപ്പസ് ഡിസംബര്‍ 15ന് രാത്രി ഏഴു മണിക്ക് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കും. വിശ്വപ്രസിദ്ധമായ ഗ്രീക്ക് നാടകകാരന് സോഫോക്ലീസിന്റെ ഈഡിപ്പസ് ഒരു പുനര്‍വായനക്ക് വിധേയമാക്കുന്നു. കാസര്‍കോട് കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കുന്നത്.
നാടകാവതരണങ്ങളും സംഗീത സായാഹ്നങ്ങളും കലാമേളകളും കൊണ്ട് സജീവമായിരുന്ന കാസര്‍കോടന്‍ മണ്ണിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കെ.പി.എ.സി. കലേഷ് രചിച്ച് മനോജ് നാരായണന് സംവിധാനം ചെയ്ത നാടകത്തില്‍ രാജ്കുമാര്, നകുലന്, കലേഷ്, കനിതര്‍ യാദവ്, ബിമല്‍ ജോയി, ജെ.പി. മുതുകുളം, ഷാജി ആലുവ, ഉല്ലാസ്, ഷീലാ സുദര്ശനന്, തങ്കമണി, കബീര്‍ദാസ്, സീതമ്മ വിജയന്, സ്നേഹ, മൃദുല മോഹന്‍ എന്നിവര്‍ അരങ്ങിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446409984 എന്ന നമ്പറില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KPAC Oedipus Drama on 15th