Join Whatsapp Group. Join now!

ജോലിയില്ല, കടലോര നിവാസികള്‍ ആശങ്കയില്‍; സര്‍ക്കാര്‍ അടിയന്തിര സഹായം ലഭ്യമാക്കണം: കേരള ദേശീയ വേദി

ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി നാലു ദിവസമായി ജില്ലയില്‍ തുടരുന്ന കടലിളക്കത്തെ Kerala, News, Kerala Desiyavedi, Kumbala, Kasargod, Kerala Desiyavedi demands help fishermen family.
കുമ്പള: (my.kasargodvartha.com 04.12.2017) ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി നാലു ദിവസമായി ജില്ലയില്‍ തുടരുന്ന കടലിളക്കത്തെ തുടര്‍ന്ന് കടലില്‍ പോകാനാകാതെ ബുദ്ധിമുട്ടുന്ന മല്‍സ്യത്തൊഴിലാളികളടക്കമുള്ള കടലോര നിവാസികള്‍ക്ക് ഭക്ഷണ സാധനങ്ങളടക്കമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തിരമായി നിര്‍ദേശം നല്‍കണമെന്ന് കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഒരു ഭാഗത്ത് കടല്‍ക്ഷോഭം മൂലം കടലിന്റെ മക്കളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നു, മറുഭാഗത്ത് ജോലിയില്ലാത്ത അവസ്ഥയും. ഈ സാഹചര്യത്തില്‍ കടലോര നിവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Kerala, News, Kerala Desiyavedi, Kumbala, Kasargod, Kerala Desiyavedi demands help fishermen family.


യോഗത്തില്‍ ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു അഹമ്മദലി കുമ്പള, എം. എ മൂസ, മുഹമ്മദ് മൊഗ്രാല്‍, ഹക്കീം കുമ്പള, അഷ്റഫ് ബദ്രിയാനഗര്‍, ബഷീര്‍ കൊടിയമ്മ, റസാഖ് ആരിക്കാടി, അഷ്റഫ് കുമ്പള എന്നിവര്‍ പ്രസംഗിച്ചു. ഹാഷിര്‍ കൊടിയമ്മ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kerala Desiyavedi, Kumbala, Kasargod, Kerala Desiyavedi demands help fishermen family.

Post a Comment