കാസര്‍കോട്: (my.kasargodvartha.com 11.12.2017) കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 100 ല്‍പരം ഏജന്‍സികളെ ഉള്‍പ്പെടുത്തി ജി എസ് ടി ആന്‍ഡ് ലേബര്‍ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് സ്പീഡ്വേ ഇന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്ലാസില്‍ കെ ടി എ ജില്ലാ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു.
അസി. ലേബര്‍ ഓഫീസര്‍ ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് ലേബര്‍ രജിസ്‌ട്രേഷന്‍ ക്ലാസെടുത്തു. ബി ആര്‍ ക്യു ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫയും, അഡ്വ. സുരേഷും ജി എസ് ടി പഠന ക്ലാസെടുത്തു. ട്രാവല്‍ സ്റ്റാഫായിരിക്കെ ബൈക്കില്‍ സോളോ റൈഡായി 100 ദിവസം കൊണ്ട് നാല് രാജ്യങ്ങളില്‍കൂടി 16,000 കിലോമീറ്റര്‍ സഞ്ചരിച്ച റിച്ചു (റിച്ചുമോന്‍) വിന് പരിപാടിയില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.
മേഖലാ കണ്‍വീനര്‍ ഷംസു സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രെട്ടറി ഹാരിസ് സോളാര്‍, ട്രഷറര്‍ നാസര്‍ പട്ടേല്‍, പ്രോഗ്രാം കണ്‍വീനര്‍ റഊഫ് ഐര്‍ലൈന്‍, സുനില്‍ അല്‍ ഹിന്ദ്, ഷൗക്കത്ത് ഫ്‌ലൈ വേള്‍ഡ്, അബ്ദുല്‍ ഖാദര്‍ തവക്കല്‍, മാത്യു സ്പീഡ്ലിങ്ക്, നജീബ് ശരീഫ്, റഹ് മാന്‍ സഫര്‍, സുധാകരന്‍ അക്ബര്‍, അഭിനീഷ് റിയ, കെ കെ അബ്ദുല്ല കുഞ്ഞി മദീന എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്ല മൗലവി ട്രാവല്‍സ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod Travels Association GST and labour class conducted