കുമ്പള: (my.kasargodvartha.com 13.12.2017) ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഔഷധത്തോട്ട നിര്‍മ്മാണത്തിന് തുടക്കമായി. കര്‍ണ്ണാടകയിലെ അഡ്യനടുക്കയില്‍ അഞ്ഞൂറിലേറെ ഔഷധ സസ്യങ്ങള്‍ മുപ്പത് വര്‍ഷത്തിലേറെയായി നട്ടു വളര്‍ത്തി പരിപാലിക്കുന്ന പ്രമുഖ പാരമ്പര്യ വൈദ്യന്‍ വൈദ്യരത്‌നം മാത്തുക്കുട്ടി വൈദ്യര്‍ ആദ്യ ചെടിയായി ലക്ഷ്മിതെരു നട്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്നു നടന്ന ചടങ്ങില്‍ ഔഷധ സസ്യങ്ങള്‍, പരിപാലനവും പ്രയോഗവും എന്ന വിഷയത്തില്‍ മാത്തുക്കുട്ടി വൈദ്യര്‍ കുട്ടികളുമായി നടത്തിയ ചര്‍ച്ചാ ക്ലാസ്സ് ഏറെ വിജ്ഞാനപ്രദമായി. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ രൂപേഷ് എം ടി പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ ഖാദിര്‍ സ്വാഗതവും കണ്‍വീനര്‍ തൗസീന നന്ദിയും പറഞ്ഞു.

Keywords: Kerala, News, herbal planting project beginning in Muhimmath, Kasargod, Mathukutty Vydyar.