Join Whatsapp Group. Join now!

കല്ലടുക്ക- ചെര്‍ക്കള റോഡ് ഗതാഗത യോഗ്യഗമാക്കണം: സിപിഎം

കല്ലടുക്ക- ചെര്‍ക്കള അന്തര്‍ സംസ്ഥാനപാത ഗതാഗത യോഗ്യഗമാക്കണമെന്ന് സിപി എം കുമ്പള ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റിKerala, News, CPM Kumbala area Conference conducted
ബദിയടുക്ക: (my.kasargodvartha.com 14.12.2017) കല്ലടുക്ക- ചെര്‍ക്കള അന്തര്‍ സംസ്ഥാനപാത ഗതാഗത യോഗ്യഗമാക്കണമെന്ന് സിപി എം കുമ്പള ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ 30 കോടി രൂപ റോഡിന് നീക്കിവെച്ചിട്ടുണ്ട്. സങ്കേതികത്വം പറഞ്ഞ് തുക ചെലവഴിക്കാന്‍ പറ്റാത്തത് ബന്ധപ്പെട്ടവരുടെ അനാസ്ഥ കൊണ്ടാണ്. പൊട്ടിപൊളിഞ്ഞ റോഡ് അറ്റകുറ്റപണി നടത്തിയിട്ട് വര്‍ഷങ്ങളായി. ചില ഉദ്യോഗസ്ഥരും കരാറുകാരും അവരെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയ നേതൃത്വവുമാണ് അനാസ്ഥക്ക് കാരണം.

കുമ്പള സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുക, ഷിറിയ തടയണ അറ്റകുറ്റ പണി ഉടന്‍ ആരംഭിക്കുക, ബംബ്രാണ തടയണ പുതുക്കി പണിയുക, കുമ്പള പാര്‍ത്ഥസുബ കലാകേന്ദ്രം സംരക്ഷിക്കുക, കുമ്പള ഐഎച്ച്ആര്‍ഡി കോളേജ് കെട്ടിടം പ്രവൃത്തി ഉടന്‍ ആരംഭിക്കുക, കുമ്പള റെയില്‍വേ സ്‌റ്റേഷനില്‍ അടിസ്ഥാന സൗകര്യമൊരുക്കുക, പുത്തിഗെയില്‍ വനിതാ കോളേജ് സ്ഥാപിക്കുക, സീതാംഗോളി- കോടിമൂല കളത്തൂര്‍ റോഡ് നിര്‍മിക്കുക, ഷിറിയ പുഴയുടെ അഴിമുഖം ഇരുവശവും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.



പൊതുചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനും ഏരിയാ സെക്രട്ടറി പി രഘുദേവനും മറുപടി പറഞ്ഞു. എം ശങ്കര്‍റൈ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര്‍ ജയാനന്ദ, സിജി മാത്യു എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിക്ക്‌വേണ്ടി പ്രകാശ് അമ്മണ്ണായയും പ്രസീഡിയത്തിന് വേണ്ടി ഡി എന്‍ രാധാകൃഷ്ണനും നന്ദി പറഞ്ഞു.

സമാപന സമ്മേളനത്തിന്റെ ഭാഗമായി ബോളിക്കട്ട മൈതാനിയില്‍ നിന്ന് ബദിയടുക്ക ടൗണിലേക്ക് റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും നടന്നു. യക്ഷഗാനവും ആദിവാസി നൃത്തവും ആനയുടെയും കുതിരയുടെയും കോലങ്ങള്‍ ചേര്‍ന്നുള്ള കളികളും ദഫ്മുട്ടും അരങ്ങേറി. ബദിയടുക്ക ടൗണിലെ കെ പി മദന മാസ്റ്റര്‍, ബാപ്പുഞ്ഞി നഗറില്‍ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയുതു. ഏരിയാ സെക്രട്ടറി സി എ സുബൈര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്, സുധീഷ് മിന്നി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ ജഗനാഥ ഷെട്ടി സ്വാഗതം പറഞ്ഞു.

സി എ സുബെര്‍ കുമ്പള ഏരിയാസെക്രട്ടറി

ബദിയടുക്ക: സിപിഎം കുമ്പള ഏരിയാ സെക്രട്ടറിയായി സി എ സുബൈറിനെ തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സി എ സുബൈര്‍, ഡി സുബ്ബണ്ണ ആള്‍വ, പി മഹ് മൂദ്, പി ഇബ്രാഹിം, എം ശങ്കര്‍റൈ, കെ ശിവപ്പറൈ, പി കെ മഞ്ചുനാഥ, സുബ്രഹ് മണ്യന്‍, കെ ശാലിനി, കെ ജഗനാഥഷെട്ടി, എം പുഷ്പ, ബി ശോഭ, ഡി എന്‍ രാധാകൃഷ്ണ, പ്രകാശ് അമ്മണ്ണായ, എം വിട്ടല്‍റൈ, കെ ബി യൂസഫ്, സുകേഷ് ഭണ്ഡാരി എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍.

Kerala, News, CPM Kumbala area Conference conducted

< !- START disable copy paste -->

Post a Comment