Join Whatsapp Group. Join now!

ചേരൂര്‍ ഫുര്‍ഖാനിയ്യത്തു രിഫാഇയ്യ മദ്രസ ഒ എസ് എഫ് ഭാരവാഹികള്‍

ചേരൂര്‍ ഫുര്‍ഖാനിയ്യത്തു രഫാഇയ്യ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഒ എസ് എഫിന്റെ ഭാരവാഹികളെ News, Kerala, Vidyanagar, Old Students, Secratary, Treasurer,
വിദ്യാനഗര്‍: (my.kasargodvartha.com 04/12/2017) ചേരൂര്‍ ഫുര്‍ഖാനിയ്യത്തു രഫാഇയ്യ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഒ എസ് എഫിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സജാദ് മാളിക (പ്രസിഡണ്ട്), റഈസ് കൊവ്വല്‍ (സെക്രട്ടറി), അബ്ദുര്‍ റഹ് മാന്‍ കോട്ട (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: അല്‍ത്താഫ് ബി.എ, ഷഫീഖ് കെ.സി (വൈസ് പ്രസിഡണ്ടുമാര്‍), അഫീഫ് കുന്നില്‍, അജ്മല്‍ കെ.എ (ജോ. സെക്രട്ടറിമാര്‍). രിഫാഇയ്യ മദ്രസ ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഹക്കീം തൈവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി ഷരീഫ് മാളിക ഉദ്ഘാടനം ചെയ്തു. ബഷീര്‍ കൊവ്വല്‍ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. സജാദ് മാളിക സ്വാഗതവും റഈസ് കൊവ്വല്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Vidyanagar, Old Students, Secratary, Treasurer,

Post a Comment