Join Whatsapp Group. Join now!

ബെള്ളൂര്‍ ശ്രീ അയ്യപ്പ സേവാ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവം 23 ന് തുടങ്ങും

ബെള്ളൂര്‍ ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവം 23, 24, 25, 26 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താKerala, News, Bellur Sri Ayyappa Seva Ayyappan Thiruvilakk Maholsavam starts on 23rd
ബെള്ളൂര്‍: (my.kasargodvartha.com 20.12.2017) ബെള്ളൂര്‍ ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവം 23, 24, 25, 26 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രഹ്മശ്രീ വേദമൂര്‍ത്തിമാരായ വാസുദേവ തന്ത്രി കുണ്ടാര്‍, രവീശ തന്ത്രി കുണ്ടാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ആദ്ധ്യാത്മിക പരിപാടികള്‍ നടക്കും. കാസര്‍കോട് ശ്രീ ധര്‍മ്മശാസ്താ സേവാസംഘത്തിന്റെ വിശ്വനാഥ ഗുരുസ്വാമിയുടെ സാന്നിധ്യവുമുണ്ടായിരിക്കും.

23ന് രാവിലെ 6.30 മണിക്ക് തന്ത്രിവര്യര്‍ക്ക് പൂര്‍ണ്ണകുംഭ സ്വീകരണം. 6.45 ന് സമൂഹ പ്രാര്‍ത്ഥന, ഏഴിന് ഗണപതിഹോമം, എട്ടിന് ഭജന, ഒമ്പത് മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, 10.30 ന് ആദ്ധ്യാത്മിക പരിപാടികള്‍ ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി ഡോ.മോഹന്‍ദാസ് റൈ ഉദ്ഘാടനം ചെയ്യും. മഹാവിഷ്ണു ക്ഷേത്രം അധ്യക്ഷന്‍ എ.ബി. ഗംഗാധര ബല്ലാള്‍ അധ്യക്ഷത വഹിക്കും. മുതിര്‍ന്ന തെയ്യം കലാകാരന്‍ നെട്ടോണി കുദ്യയെ ചടങ്ങില്‍ ആദരിക്കും. 12.30 മണിക്ക് മഹാപൂജ. ഒരുമണിക്ക് യക്ഷഗാന വൈഭവം, വൈകിട്ട് അഞ്ചിന് ശനീശ്വര പൂജ, രാത്രി എട്ടു മണിക്ക് മഹാപൂജ. 8.30 ന് സാംസ്‌കാരിക പരിപാടി.

24 ന് രാവിലെ 6.30 ന് ഗണപതിഹോമം, എട്ടു മണിക്ക് ഭജന, 9.30 ന് ലക്ഷാര്‍ച്ചന, 10.30 ന് തിരുവാതിരക്കളി, 12 ന് മഹാപൂജ, ഒരുമണിക്ക് യക്ഷഗാന താളമദ്ദള, 5.30 ന് കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമത്തിലെ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമിജിക്ക് പൂര്‍ണ്ണകുംഭ സ്വീകരണം. ആറ് മണിക്ക് ആദ്ധ്യാത്മിക പരിപാടിയില്‍ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമി പ്രഭാഷണം നടത്തും. ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവ സമിതി ജനറല്‍ സെക്രട്ടറി കെ.വസന്ത ഷേണായ് അധ്യക്ഷത വഹിക്കും. രാത്രി 8.30 ന് നാട്ടക്കല്ല് മാണിക്യ ബാലഗോകുലത്തിലെ കുട്ടികളുടെ നൃത്തവൈവിധ്യം.

25 ന് രാവിലെ ആറു മണിക്ക് ദീപപ്രതിഷ്ഠ, ഒമ്പത് മണിക്ക് സത്യനാരായണ പൂജ, 9.30 ന് ശ്രീ ശ്രീ മോഹനദാസ പരമഹംസ സ്വാമിജിക്ക് പൂര്‍ണ്ണകുംഭ സ്വീകരണം, 10 ന് ആധ്യാത്മിക പരിപാടിയില്‍ നെട്ടണിഗെ മഹാതോരാറ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിലെ മൂലസ്ഥാനമായ ജാംബ്രി ഗുഹാപ്രവേശനം ചെയ്തവര്‍ക്ക് അനുമോദനം, തുടര്‍ച്ചയായി 18 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയ പരിസരത്തെ ഗുരുസ്വാമിമാര്‍ക്ക് സ്വീകരണം. യക്ഷഗാന കലാകാരന്‍മാര്‍ക്ക് ആദരം എന്നിവ നടക്കും. ഒരുമണിക്ക് യക്ഷഗാനം. വൈകിട്ട് 6.30 ന് ശ്രീ അയ്യപ്പന്‍ തിരുവിളക്ക് പാലക്കൊമ്പ് എഴുന്നള്ളത്ത്, രാത്രി ഒമ്പത് മണിക്ക് മഹാപൂജ, 10 ന് തായമ്പക, 11.30 ന് അയ്യപ്പഗീതങ്ങള്‍, പാല്‍ക്കിണ്ടി ഘോഷയാത്ര, പേട്ടതുള്ളല്‍, അഗ്‌നിപ്രവേശം. 26 ന് പുലര്‍ച്ചെ 5.30 ന് ശ്രീ അയ്യപ്പനും വാവരും വെട്ടുംതടവും.

വാര്‍ത്താ സമ്മേളനത്തില്‍ രവീശ തന്ത്രി കുണ്ടാര്‍, എം. ശ്രീധര, ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവ സമിതി കാര്യാധ്യക്ഷന്‍ പി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, Bellur Sri Ayyappa Seva Ayyappan Thiruvilakk Maholsavam starts on 23rd
< !- START disable copy paste -->

Post a Comment