Join Whatsapp Group. Join now!

വാഹന പരിശോധനയുടെ പേരില്‍ പോലീസ് ജനങ്ങളെ കൊല്ലുന്നു: എ അബ്ദുര്‍ റഹ് മാന്‍

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അണങ്കൂരില്‍ നടുറോഡില്‍ വാഹന പരിശോധനക്കിടയില്‍ കാറിടിച്ച് മരിച്ച കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകന്‍ എം.ബി.എ. വിദ്യാര്‍ത്ഥി സുഹൈലിന്റെ Kerala, News, A. Abdul Rahman against Illegal Police checking
കാസര്‍കോട്: (my.kasargodvartha.com 31.12.2017) കഴിഞ്ഞ ദിവസം പുലര്‍ച്ചെ അണങ്കൂരില്‍ നടുറോഡില്‍ വാഹന പരിശോധനക്കിടയില്‍ കാറിടിച്ച് മരിച്ച കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകന്‍ എം.ബി.എ. വിദ്യാര്‍ത്ഥി സുഹൈലിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

വാഹന പരിശോധന നടത്താന്‍ അധികാരമില്ലാത്ത പോലീസുകാരെ കയറൂരി വിട്ട് നിയമലംഘനം നടത്താന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ പരിണിത ഫലമാണ് ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കാസര്‍കോട് പോലീസ് സര്‍ക്കിളിന്റെ കീഴില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും എ.ആര്‍. പോലീസും ഹോം ഗാര്‍ഡും ദിവസ വേതനത്തിന് നിയോഗിച്ച സ്‌പെഷ്യല്‍ പോലീസുമാണ് വാഹനങ്ങള്‍ തടഞ്ഞ് വെച്ച് രേഖകള്‍ പരിശോധിക്കുന്നതും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതും.

ഇത് നിയമ ലംഘനമാണ്. എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാഹനങ്ങള്‍ പരിശോധിക്കാനും രേഖകള്‍ ആവശ്യപ്പെടാനും സംശയമുണ്ടങ്കില്‍ കസ്റ്റഡിയിലെടുക്കാനും അധികാരമുള്ളൂ. ജില്ലയില്‍ മറ്റൊരു സ്ഥലത്തും കാണാത്ത രീതിയില്‍ വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുന്നതും ജീവന്‍ നഷ്ടപ്പെടുത്തുന്നതും കാസര്‍കോട് മാത്രമാണെന്നും എ അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി.

നിയമപാലകര്‍ നിയമം ലംഘിക്കുന്നത് നോക്കി നില്‍ക്കുകയാണ് പോലീസ് മേധാവികള്‍. പോലീസിന്റെ നിയമ ലംഘനത്തിനെതിരെ സംസാരിച്ചാല്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കള്ളക്കേസെടുത്ത് ജയിലിലടക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട നിയമപാലകര്‍ ജനങ്ങളുടെ കാലനായി മാറുകയാണ്. സുഹൈലിന്റെ മരണത്തിന് കാരണമായ രീതിയില്‍ വാഹന പരിശോധന നടത്തിയ പോലീസുകാരെയും അവര്‍ക്ക് തെറ്റായ രീതിയില്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനേയും സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, A. Abdul Rahman against Illegal Police checking
< !- START disable copy paste -->

Post a Comment