Join Whatsapp Group. Join now!

തദ്ദേശീയ ടൂറിസം വികസനത്തിന് പങ്കാളിത്ത പഠനശാല

കാസര്‍കോട് ജില്ലയുടെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കി 'പങ്കാളിത്ത പഠനശാല' നടത്തുന്നു. നKerala, News, Bekal, Tourism, Kasargod, BRDC, Bekal Tourism Development Corporation, Study class about Tourism development by BRDC
ബേക്കല്‍:  (my.kasargodvartha.com 16.11.2017) കാസര്‍കോട് ജില്ലയുടെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കി 'പങ്കാളിത്ത പഠനശാല' നടത്തുന്നു. നവംബര്‍ 28-ന് ബേക്കലില്‍ വെച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബിആര്‍ഡിസി സംഘടിപ്പിക്കുന്ന പഠനശാല നടക്കുന്നത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ഡിടിപിസിയുടെയും സഹകരണത്തോടെയാണ് പരിപാടി.



ടൂറിസം രംഗത്തെ വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പഠനശാലയില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തദ്ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ടൂറിസം പരിപ്രേക്ഷ്യം രൂപപ്പെടുത്തുക, പ്രാദേശിക സാധ്യതകള്‍ കണ്ടെത്തുക, ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ നിര്‍ണ്ണയിക്കുക മുതലായവയാണ് ഉദ്ദേശിക്കുന്നത്.


Keywords: Kerala, News, Bekal, Tourism, Kasargod, BRDC, Bekal Tourism Development Corporation, Study class about Tourism development by BRDC 

Post a Comment