വിദ്യാനഗര്‍: (my.kasargodvartha.com 09.11.2017) കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ അത്‌ലറ്റിക്‌സ് മീറ്റില്‍ സാഞ്ചിയോ പടുപ്പ് ജേതാക്കളായി. തന്‍ബീഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂളിന്റെ ആതിഥേയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മീറ്റ് കാസര്‍കോട് എസ്പി കെ ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തന്‍ബീഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ പി പി ശമീര്‍ ഹാജി, കാസര്‍കോട് സഹോദയ ജനറല്‍ സെക്രട്ടറി ഫ: ഷാജി ഉള്ളാട്ടില്‍, സി: ജ്യോതിസ് തുടങ്ങിയവര്‍ സംസാരിച്ചു. 245 പോയിന്റ് നേടിയാണ് സാഞ്ചിയോ പടുപ്പ് മേളയിലെ ചാമ്പ്യന്മാരായത്. 129 പോയിന്റുമായി സെന്റ് എലിസബത്ത് വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും 78 പോയിന്റ് നേടി ജെയ് മാതാ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം സഹോദയ പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഫ: ഷാജി ഉള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. സി: ലിയ, തന്‍ബീഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂള്‍ പി ടി എ ഭാരവാഹികളായ ഖാദര്‍ അറഫ, അബ്ദുല്‍ ശുക്കൂര്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയതു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, Athletic Meet, School, Winners, Prize, Distribution