Join Whatsapp Group. Join now!

സഅദിയ്യ നബിദിന വിളംബര റാലി നവംബര്‍ 18ന് ചട്ടഞ്ചാലില്‍; സ്വാഗതസംഘം രൂപീകരിച്ചു

റബീഉല്‍ അവ്വലിനോടനുബന്ധിച്ച് ദേളി ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന നബിദിന വിളംബര റാലി നവംബര്‍ News, Kerala, Chattanchal, Inauguration, SYS,
ചട്ടഞ്ചാല്‍: (my.kasargodvartha.com 08/11/2017) റബീഉല്‍ അവ്വലിനോടനുബന്ധിച്ച് ദേളി ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന നബിദിന വിളംബര റാലി നവംബര്‍ 18ന് ചട്ടഞ്ചാലില്‍ നടക്കും. സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ സോണ്‍ പ്രസിഡണ്ട് ബി.കെ അഹ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ശാഫി കണ്ണംപള്ളി നന്ദിയും പറഞ്ഞു.

News, Kerala, Chattanchal, Inauguration, SYS, Saadiya Nabidina propaganda Rally on Nov 18th

സ്വാഗതസംഘം ഭാരവാഹികളായി പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി (ചെയര്‍മാന്‍), ബികെ അഹ് മദ് മൗലവി (വര്‍ക്കിംഗ് ചെയര്‍മാന്‍) വൈസ്. സയ്യിദ് ശിഹാബ് തങ്ങള്‍, മല്ലം മൊയ്തു ഹാജി, ശാഫി ബന്തടുക്ക, ടി.കെ അഹ്മദ് തൈര, (വൈസ്. ചെയര്‍മാന്മാര്‍), മൊയതീന്‍ പനേര (ജനറല്‍ കണ്‍വീനര്‍), ഷാഫി കണ്ണംപള്ളി (വര്‍ക്കിംഗ് കണ്‍വീനര്‍), പുത്തിരി ഇബ്രാഹിം, ജാഫര്‍ എയ്യള, സി.എച്ച് ഇഖ്ബാല്‍, ടി.എച്ച് ഖാലിദ് (ജോ. കണ്‍വീനര്‍മാര്‍), അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ (ട്രഷറര്‍), പ്രചരണം, ആബിദ് സഖാഫി ബേക്കല്‍ (ചെയര്‍മാന്‍), കബീര്‍ സഖാഫി ചട്ടഞ്ചാല്‍ (കണ്‍വീനര്‍) സി.എച്ച് അബ്ദുല്‍ റഊഫ് (സ്റ്റേജ്) എന്നിവരെയും തെരെഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Chattanchal, Inauguration, SYS, Saadiya Nabidina propaganda Rally on Nov 18th

Post a Comment