Join Whatsapp Group. Join now!

പത്രം വായിച്ച് ചായ കുടിക്കുന്ന സംസ്‌കാര ശീലമുള്ള കാലത്തോളം വായന നിലനില്‍ക്കും: എസ്. കൃഷ്ണകുമാര്‍

മലയാളികള്‍ക്ക് നിത്യവും ഒഴിച്ചുകൂടാന്‍ പറ്റാത്ത സംസ്‌കാരമാണ് രാവിലെയുള്ള പത്രവായനയും ചായ കുടിയും. ദിനചര്യയുടെ Kerala, News, Kasargod, S.Krishna Kumar, S Krishna Kumar about reading
കാസര്‍കോട്: (my.kasargodvartha.com 08.11.2017) മലയാളികള്‍ക്ക് നിത്യവും ഒഴിച്ചുകൂടാന്‍ പറ്റാത്ത സംസ്‌കാരമാണ് രാവിലെയുള്ള പത്രവായനയും ചായ കുടിയും. ദിനചര്യയുടെ ഭാഗമായ ഇവ രണ്ടും ഉപേക്ഷിക്കാന്‍ കഴിയാത്ത കാലത്തോളം വായന അനസ്യൂതം തുടരുമെന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയഫക്ടര്‍ എസ്. കൃഷ്ണ കുമാര്‍ അഭിപ്രായപ്പെട്ടു.

കാസര്‍കോട് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മഡോണ എ.യു.പി. സ്‌കൂളില്‍ നടത്തിയ നല്ല വായന- നല്ല സമൂഹം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. വായനശക്തമാവുന്നുണ്ടെന്നതിന് അടുത്തിടെ കേരളത്തിലെ വിവിധ പ്രസാദകര്‍ ഇറക്കുന്ന പുസ്തകങ്ങള്‍ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഫോക് ലോര്‍ എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് മോഡറേറ്ററായിരുന്നു. എ. ശശീധരന്‍, സന്തോഷ് സക്കറിയ, പ്രഭാകുമാരി ടീച്ചര്‍, കൃഷ്ണദാസ് പലേരി എന്നിവര്‍ പങ്കെടുത്തു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഹ് മദ് മാന്യ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ.പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എം.പി. ഫല്‍ഗുനന്‍, സിസ്റ്റര്‍ രോഷ്‌ന എസി, പി.ടി.എ. പ്രസിഡണ്ട് വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Kerala, News,  Kasargod,  S.Krishna Kumar, S Krishna Kumar about reading.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  Kasargod,  S.Krishna Kumar,  S Krishna Kumar about reading.

Post a Comment