Join Whatsapp Group. Join now!

പിതാവിന്റെ ശിഷ്യത്വം സ്വീകരിച്ച് മോണോ ആക്ടില്‍ രാംധ്രുവിന്‍ കൃഷ്ണ

പിതാവിന്റെ ശിഷ്യത്വം സ്വീകരിച്ച് മോണോ ആക്ടില്‍ രാംധ്രുവിന്‍ കൃഷ്ണയ്ക്ക് മിന്നുന്ന വിജയം. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ Kerala, News, Kalolsavam, Ram Dhruvin Krishna got first prize in Mono Act
ചെമ്മനാട്: (my.kasargodvartha.com 27.11.2017) പിതാവിന്റെ ശിഷ്യത്വം സ്വീകരിച്ച് മോണോ ആക്ടില്‍ രാംധ്രുവിന്‍ കൃഷ്ണയ്ക്ക് മിന്നുന്ന വിജയം. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ രാംധ്രുവിന്‍ പിതാവ് ജില്ലാ പോലീസ് ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസറായ കെ.പി രാമകൃഷ്ണന്റെ ശിഷ്യത്വത്തിലാണ് മോണോ ആക്ടില്‍ പങ്കെടുക്കാനെത്തിയത്.

ഭാവാഭിനയം കൊണ്ട് സദസിന്റെ കൈയ്യടി നേടിയ ധ്രുവിന്‍ കേരളോത്സവത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനം നേടിയിരുന്നു. നാടകത്തില്‍ ഉപജില്ലാ തലത്തില്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ധ്രുവിന്‍ പഠിക്കുന്ന പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് മാതാവ് ബിന്ദു. പിതാവ്: രാമകൃഷ്ണന്‍ നാടകരംഗത്തും മറ്റ് കലാ രംഗത്തും സജീവമായിരുന്നു. നേരറിയാതെ എന്ന ഷോര്‍ട്ട് ഫിലിമും രാമകൃഷ്ണന്‍ സംവിധാനം ചെയ്തിരുന്നു. പിതാവും മകനും തന്നെയായിരുന്നു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Ram Dhruvin Krishna got first prize in Mono Act

Post a Comment