Join Whatsapp Group. Join now!

'പി.എം.അഷ്‌റഫ് രചിച്ച ഗാനങ്ങളേറെയും മനസ്സില്‍ തട്ടുന്നവയായിരുന്നു'

കഴിഞ്ഞ ദിവസം അന്തരിച്ച മാപ്പിളപ്പാട്ട് ഗാനരചയിതാവും ഗായകനുമായ പി.എം. അഷ്‌റഫ് നായന്മാര്‍മൂല രചിച്ച Kerala, News, Kasargod, PM Ashraf, Remembrance, PM Ashraf remembrance conducted.
കാസര്‍കോട്: (my.kasargodvartha.com 24.11.2017) കഴിഞ്ഞ ദിവസം അന്തരിച്ച മാപ്പിളപ്പാട്ട് ഗാനരചയിതാവും ഗായകനുമായ പി.എം. അഷ്‌റഫ് നായന്മാര്‍മൂല രചിച്ച ഓരോ ഗാനങ്ങളും മനസ്സില്‍ തട്ടുന്ന രൂപത്തിലുള്ളതായിരുന്നുവെന്ന് സി.പി.എം. കാസര്‍കോട് ഏരിയാ കമ്മിറ്റിയംഗം ടി.എം.എ. കരീം അഭിപ്രായപ്പെട്ടു. അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം ആസ്വദിക്കുന്നതിനപ്പുറം ചിന്തിക്കുന്ന രീതിയിലുള്ളതായിരുന്നു.

മിനിറ്റുകള്‍ കൊണ്ടാണ് ഓരോ ഗാനവും അദ്ദേഹം രചിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് നൂറുകണക്കിന് ഗാനങ്ങളാണ് അഷ്‌റഫ് രചിച്ചത്. തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്നു. പ്രശസ്തിക്കൊപ്പം പോകാതെ ഒതുങ്ങി നിന്നത് കൊണ്ടാണ് ഈ മേഖലയില്‍ അഷ്‌റഫ് തമസ്‌ക്കരിപ്പെട്ടു പോയതെന്നും കരീം പറഞ്ഞു.

Kerala, News, Kasargod, PM Ashraf, Remembrance, PM Ashraf remembrance conducted.


ആലിയ ഓഡിറ്റോറിയത്തില്‍ കാസര്‍കോട്ടെ മാപ്പിളപ്പാട്ട് കലാകരന്‍മാര്‍ സംഘടിപ്പിച്ച അഷ്‌റഫ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കരീം. അസീസ് പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ഇസ്മാഈല്‍ തളങ്കര, യൂസുഫ് മേല്‍പറമ്പ്, നാസര്‍ മാന്യ, ജാഫര്‍ പേരാല്‍, നാസര്‍ മുനമ്പം, റിയാസ് നായന്‍മാര്‍മൂല, ഇല്യാസ് തങ്ങള്‍, ഷബീര്‍ ഉറുമി, എ.എം. അബൂബക്കര്‍ പ്രസംഗിച്ചു. റഫീഖ് മണിയങ്ങാനം സ്വാഗതവും ഇ എം ഇബ്രാഹിം മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, PM Ashraf, Remembrance, PM Ashraf remembrance conducted.

Post a Comment